ലഹരിക്കെതിരെ ക്യാമ്പയിനുമായി വയനാട് ജില്ലാ പോലീസ്:കൽപ്പറ്റ നഗരത്തിൽ ദീർഘ ദൂര ഓട്ടം നടത്തി

ലഹരിക്കെതിരെ ക്യാമ്പയിനുമായി വയനാട് ജില്ലാ പോലീസ്:കൽപ്പറ്റ നഗരത്തിൽ ദീർഘ ദൂര ഓട്ടം നടത്തി

കൽപ്പറ്റ : ലഹരി ഉപയോഗം കുട്ടികളിലും മുതിർന്നവരിലും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ലഹരിക്കെതിരെ ക്യാമ്പയിനുമായി വയനാട് ജില്ലാ പോലീസ്. ‘സേ നോ ടൂ ഡ്രഗ്സ്, യെസ് ടൂ ഫിറ്റ്നസ്’ (Say No to Drugs, yes to Fitness)എന്ന ആപ്ത വാക്യവുമായി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ. പി. എസിന്റെ നേതൃത്വത്തിൽ കൽപ്പറ്റ നഗരത്തിൽ ദീർഘ ദൂര ഓട്ടം നടത്തി ക്യാമ്പയിന് തുടക്കം കുറിച്ചു. കുട്ടികൾ മുതൽ മുതിർന്നവരെ വരെ ലഹരിയുടെ വലയിലാക്കുവാൻ തക്കം പാർത്തിരിക്കുകയാണ് ലഹരി മാഫിയ. ഓരോ ചുവടുവെപ്പിലും നാം ജാഗരൂകരായിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ലഹരിക്കെണിയിൽ വീഴാതിരിക്കാനും ആരോഗ്യം നിലനിർത്തുന്നതിനും ജീവിതം ലഹരിയാക്കി മുന്നോട്ടു കുതിക്കുക. ആരോഗ്യത്തോടെയുള്ള ചുവടുവെപ്പിൽ മയക്കുമരുന്ന് മാഫിയ ഞെരിഞ്ഞമരട്ടെയെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ലഹരി മാഫിയക്കെതിരെ കര്‍ശന നടപടികള്‍ തുടരും. ജില്ലാതിര്‍ത്തികളിലും ജില്ലയിലെല്ലായിടത്തും കര്‍ശന പരിശോധനകള്‍ തുടരും. ജില്ലയിലേക്കും സംസ്ഥാനത്തിലേക്കുമുള്ള ലഹരി ഒഴുക്ക് തടയും. വിദ്യാലയ പരിസരം കേന്ദ്രീകരിച്ചും പരിശോധനകൾ നടത്തും.ലഹരിക്കടത്തോ ഉപയോഗമോ വിൽപ്പനയോ ശ്രദ്ധയിൽ പെട്ടാൽ ഉടൻ പോലീസിനെ അറിയിക്കുകയോദ്ധാവ്: 9995966666ഡി.വൈ.എസ്.പി നർകോട്ടിക് സെൽ : 9497990129

Leave a Reply

Your email address will not be published. Required fields are marked *