കൽപ്പറ്റ : വയനാട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി മൂന്നാം തീയതി മുതൽ ഏഴാം തീയതി വരെ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തും. ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മൂന്നാം തീയതി മണ്ഡലത്തിൽ ഉണ്ടാവും. മൂന്നിന് രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിൽ നടക്കുന്ന പൊതുയോഗത്തിൽ ഇരുവരും പങ്കെടുക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് അരീക്കോട് നടക്കുന്ന പൊതുയോഗത്തിൽ രാഹുൽ ഗാന്ധി സംസാരിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ. പി. അനിൽ കുമാർ എം. എൽ. എ. പത്രക്കുറുപ്പിൽ പറഞ്ഞു.പ്രിയങ്ക ഗാന്ധി ഉച്ചയ്ക്ക് ഒരു മണിക്ക് മാനന്തവാടി നിയോജക മണ്ഡലത്തിലെ വാളാട് നടക്കുന്ന കോർണർ യോഗത്തിലും 2.30ന് കോറോം (Korom) ൽ നടക്കുന്ന കോർണർ യോഗത്തിലും 4.45ന് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ തരിയോട് നടക്കുന്ന കോർണർ യോഗത്തിലും പങ്കെടുക്കും.നാലാം തീയതി രാവിലെ 10ന് സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ കെണിച്ചിറയിൽ നടക്കുന്ന കോർണർ യോഗമാണ് ആദ്യ പരിപാടി. തുടർന്ന് 11ന് പുൽപ്പള്ളിയിലെ കോർണർ യോഗത്തിലും 11.50ന് മുള്ളൻകൊല്ലിയിലെ പാടിച്ചിറയിൽ കോർണർ യോഗത്തിലും ഉച്ചയ്ക്ക് രണ്ടിന് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ മുട്ടിലിൽ നടക്കുന്ന കോർണർ യോഗത്തിലും 3.50ന് വൈത്തിരിയിൽ നടക്കുന്ന കോർണർ യോഗത്തിലും പ്രിയങ്ക ഗാന്ധി സംസാരിക്കും. തുടർന്ന് ഏഴാം തീയതി വരെ പ്രിയങ്ക മണ്ഡലത്തിൽ പ്രചരണത്തിനുണ്ടാവും.