കല്‍പ്പറ്റ : അന്താരാഷ്ട്ര കാര്യങ്ങള്‍ വരെ ചര്‍ച്ച ചെയ്തിരുന്ന മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന ഏക വിഷയം അഴിമതി ആരോപണങ്ങളില്‍ മുങ്ങിനില്ക്കുന്ന മുഖ്യമന്ത്രിയെ എങ്ങനെ സംരക്ഷിക്കാം എന്നത് മാത്രമാണെന്ന് ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എ കെ ശശി പറഞ്ഞു. വയനാട് ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നും നടപ്പിലാക്കിയില്ലെങ്കിലും സി പി എമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങള്‍ മുതല്‍ സംസ്ഥാന സമ്മേളനം വരെയുള്ള ജനാധിപത്യ വിഷയങ്ങള്‍ മുന്‍കാലങ്ങളില്‍ ചര്‍ച്ച ചെയ്യുമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ ഉന്നയിക്കപ്പെട്ട ആരോപണവും, ദേശാഭിമാനി ശക്തിധരന് ഉന്നയിച്ച കൈതോല പായയില്‍ നോട്ടുകെ ട്ടുകള് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് കടത്തിക്കൊണ്ടു പോയതും, സിപിഎം സഹചാരിയായിരുന്ന പി വി അന്‍വര്‍ എംഎല്‍എ ചൂണ്ടിക്കാണിക്കുന്ന അഴിമതി ആരോപണങ്ങള്‍ക്കുമെതിരെ ജനരോഷം ഉയരാതിരിക്കാന്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും സംരക്ഷണകവചം ഒരുക്കുന്നതിനുള്ള ചര്‍ച്ച മാത്രമാണ് പാര്‍ട്ടി സമ്മേളനങ്ങളിലും, സര്‍ക്കാര്‍ തലങ്ങളിലും നടക്കുന്നത്. ഇതുമൂലം അടിസ്ഥാന വര്‍ഗ്ഗങ്ങളുടെ ജീവിത വിഷയങ്ങളാണ് സര്‍ക്കാര്‍ അവഗണിക്കുന്നത്. ചങ്ങാത്ത മുതലാളിത്തമാണ് മുഖ്യമന്ത്രിയുടെ നയം എന്നതിനാല്‍ പാവപ്പെട്ട പട്ടികജാതി ,പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ജീവിത പ്രശ്നങ്ങള്‍ യാതൊന്നിനും മുഖ്യമന്ത്രി ഒരു പരിഗണനയും കൊടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ പ്രസിഡന്റ് വി കെ ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എന്‍ .ഡി .അപ്പച്ചന് മുഖ്യപ്രഭാഷണം നടത്തി. ദളിത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അജിത്ത് മാട്ടൂല്‍, ഇ.എസ് ബൈജു.. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് സംഷാദ് മരക്കാര്‍,.ബി സുരേഷ് ബാബു, കെ വി ശശി , എ.രാം കുമാര്‍ ,എ എ വര്‍ഗ്ഗീസ്, ശ്രീജ ബാബു, സിന്ദു തൃക്കൈപ്പറ്റ , വിനോദ് ലക്കിഹില്‍, രാജാറാണി. ഒ എ ലാലു, കെ ബാബു രവീന്ദ്രന് മേപ്പാടി, സുജാത മാധവന്, ഉഷ, അനീഷ് വൈത്തിരി. എന്നിവര്‍ സംസാരിച്ചു. മുണ്ടക്കൈ ഉരുള്‍ പൊട്ടലില്‍ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയവരെ ചടങ്ങില്‍ ആദരിച്ചു. തേര്‍ഡ് മാസ്റ്റേഴ്സ് പവ്വര്‍ ലിഫ്റ്റിംങ് ജേതാവും ഏഷ്യയിലേക്ക് സെലക്ഷന് നേടിയ രമേശ് ബി പുത്തൂര്‍വയലിനെ ചടങ്ങില്‍ ആദരിച്ചു.