വണ്ടൂർ : വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ബുധനാഴ്ച വണ്ടൂർ, നിലമ്പൂർ നിയോജകമണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തും.ബുധനാഴ്ച രാവിലെ 10.15ന് വണ്ടൂർ നിയോജകമണ്ഡലത്തിലെ ചെറുകോട്, 11.45ന് തുവ്വൂർ, ഉച്ചയ്ക്ക് 1.05ന് കാളികാവ് ടൗൺ, വൈകുന്നേരം 2.30ന് നിലമ്പൂർ മണ്ഡലത്തിലെ പൂക്കോട്ടുപാടം എന്നിവിടങ്ങളിൽ നടക്കുന്ന കോർണർ യോഗങ്ങളിൽ പ്രിയങ്ക ഗാന്ധി സംസാരിക്കും.
