പദ്മപ്രഭ പാട്ടരുവി : എം. ടി. ക്കുള്ള ആദരാവായി

പദ്മപ്രഭ പാട്ടരുവി : എം. ടി. ക്കുള്ള ആദരാവായി

കല്പറ്റ : പദ്മപ്രഭ പൊതുഗ്രന്ഥലയത്തിന്റെ പ്രതിമാസം പരിപാടിയായ പാട്ടരുവിയുടെ 19-)മതു പതിപ്പ് വിഖ്യാത സാഹിത്യകാരൻ എം. ടി. വാസുദേവൻ നായർക്കുള്ള ആദരവായി. അദ്ദേഹം എഴുതിയതും സംവിധാനം ചെയ്തതുമായ മലയാള സിനിമകളിലെ 20 ഗാനങ്ങളാണ് വയനാട്ടിലെ ഗായകർ വേദിയിൽ ആലപിച്ചത്.ലൈബ്രറി കൌൺസിൽ വൈത്തിരി താലൂക്ക് സെക്രട്ടറി സി. എം. സുമേഷ് ഉദ്ഘടനം ചെയ്തു. ഗ്രന്ഥലയം പ്രസിഡന്റ്‌ ടി.വി. രവീന്ദ്രൻ അധ്യക്ഷനായി. സുൽത്താൻ ബത്തേരി ഗ്രാമഫോൺ സംഗീത പരിപാടിയുടെ അമരക്കാരൻ ഡോ. കുഞ്ഞിക്കണ്ണൻ, പാട്ടരുവി ജന. കൺവീനർ എസ്.സി. ജോൺ, ഗ്രന്ഥലയം സെക്രട്ടറി കെ. പ്രകാശൻ എന്നിവർ സംസാരിച്ചു. ഐ. പി. പോൾ അലക്സാണ്ടർ, എം. ശാരിക, ഇ. എസ്. അഞ്ജന, കെ. പ്രേംജിത്, ബേബി പാറ്റാനി തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. ചിത്രം- പദ്മപ്രഭ പൊതുഗ്രന്ഥലയം പ്രതിമാസ പരിപാടി ‘പാട്ടരുവി’ ലൈബ്രറി കൌൺസിൽ വൈത്തിരി താലൂക്ക് സെക്രട്ടറി സി.എം. സുമേഷ് ഉദ്ഘടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *