മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ അരീക്കേട്ടെ എം എസ് പി ക്യാംപിൽ വച്ച് റൈഫിൾ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചതാ ണെന്നു കരുതുന്നു.ശബ്ദംകേട്ടെത്തിയസഹപ്രവർത്തകർ മഞ്ചേരിയിലെസ്വകാര്യ ആശുപത്രിയിൽഎത്തിച്ചെങ്കിലും മരണം സംഭവിച്ചു.മാവോയിസ്റ്റ്വേട്ടയ്ക്കായി രൂപീകരിച്ച തീവ്രവാദവിരുദ്ധ സ്ക്വാഡിലെ ഹവിൽദാർ ആണ് വിനീത്.