കമ്പളക്കാട് : വയനാട് മുസ്ലിം ഓർഫനേജ് റമളാൻ ക്യാമ്പയിന്റെ ഭാഗമായി കണിയാമ്പറ്റ പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു. ആയിരത്തി ഇരുനൂറോളം കുട്ടികൾക്ക് പഠന – താമസ- ഭക്ഷണ സൗകര്യമൊരുക്കി ജില്ലയുടെ വിദ്യാഭ്യാസ നവോത്ഥാന കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് വയനാട് മുസ്ലിം ഓർഫനേജ് .കെൽട്രോൺ വളവ് ഖത്തീബ് മുഹമ്മദ് കുട്ടി കുട്ടിഹസനി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വെൽഫെയർ കമ്മിറ്റി ട്രഷറർ വി പി അബ്ദുൽ ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. മൂസക്കുട്ടി ഫൈസി കാടാമ്പുഴ പ്രാർത്ഥനക്ക് നേതൃത്വം നേതൃത്വം നൽകി. സെക്രട്ടറി കാവുങ്ങൽ മൊയ്തുട്ടി സ്വാഗതം പറഞ്ഞു. യതീംഖാന കമ്മിറ്റി മെമ്പർ അഡ്വ. എം സി എം ജമാൽ ക്യാമ്പയിൻ വിശദീകരിച്ചു. എസ് എം എഫ് ജില്ലാ ജനറൽ സെക്രട്ടറി പി സി ഇബ്രാഹിം ഹാജി മുഖ്യപ്രഭാഷണം നടത്തി.
