ദ്വാരക : ഹാംലെറ്റ് ബുക്സ് പ്രസിദ്ധീകരിക്കുന്ന വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി എഴുതിയ ‘പ്രസംഗകല 501 തത്ത്വങ്ങൾ’ എന്ന പുസ്തകം വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പി.കെ പാറക്കടവ് പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ കൽപ്പറ്റ നാരായണന് നൽകി പ്രകാശനം ചെയ്തു.ഡബ്ല്യൂ.എൽ.എഫ് കോർഡിനേറ്റർ ഷാജൻ ജോസ് പുസ്തകപരിചയം നടത്തി.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു.ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ സുധീർ,സി.കെ ജാനു,പ്രാദേശിക ചരിത്ര ഗവേഷകൻ ഡോ. ബാവ കെ. പാലുകുന്ന്,ഡോ. പി.എ ജലിൽ,ഏച്ചോം ഗോപി,അലി പള്ളിയാൽ,പി സുരേഷ് ബാബു,ശശി വെള്ളമുണ്ട,ജിത്തു തമ്പുരാൻ,കെ.ബി സിമിൽ, കെ.ആർ രമിത്ത് തുടങ്ങിയവർ സംബന്ധിച്ചു.
