ജുനൈദ് കൈപ്പാണി വെള്ളമുണ്ട: ഗ്രാമപഞ്ചായത്തിന്റെ സ്നേഹാദരം ഏറ്റുവാങ്ങി

ജുനൈദ് കൈപ്പാണി വെള്ളമുണ്ട: ഗ്രാമപഞ്ചായത്തിന്റെ സ്നേഹാദരം ഏറ്റുവാങ്ങി

വെള്ളമുണ്ട : മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യംഅന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം , ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ പുരസ്‌കാരം,മാതൃകാ പൊതുപ്രവർത്തകനുള്ള സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം, പൊതുപരിപാടികളിലെ പങ്കാളിത്തതിന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്,മികച്ച ജനപ്രതിനിധിക്കുള്ള കൗമുദി ജനരത്ന പുരസ്‌കാരം എന്നീ അംഗീകാരങ്ങൾ കരസ്ഥമാക്കിയ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ സ്നേഹാദരഫലകം വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി ഉപഹാരം കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *