ജനകീയനായ ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ : ഹംസ ഇസ്മാലി പടിയിറങ്ങി

ജനകീയനായ ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ : ഹംസ ഇസ്മാലി പടിയിറങ്ങി

മാനന്തവാടി : വയനാട് ജില്ലാ മെഡിക്കൽ ഓഫീസിലെ ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി സേവനത്തിൽ നിന്ന് വിരമിച്ചു. വയനാട് ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കഴിഞ്ഞ കുറെ വർഷങ്ങളായി നിർണായകമായ പങ്ക് വഹിച്ചു കൊണ്ടിരിക്കുന്നതിനിടെയിലാണ് അദ്ദേഹം സേവനത്തിൽ നിന്നും വിരമിക്കുന്നത്.കോവിഡ് കാലത്തും അതിന് ശേഷവും ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തിയതിന് സംസ്ഥാന തലത്തിൽ തന്നെ വിവിധ അനുമോദനങ്ങളും അഭിനന്ദനങ്ങളും ലഭിച്ചിട്ടുണ്ട്.പൊതുജനാരോഗ്യ മേഖലയിൽ വിവിധ തസ്തികളിൽ സംസ്ഥാനത്തിൻറെ വിവിധ ജില്ലകളിലായി 34 വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം വിരമിച്ചത്.1990 നവംബർ 30 ന് വയനാട് ജില്ലയിലെ ചുള്ളിയോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായിട്ടാണ് സർവീസ് ആരംഭിച്ചത്.1998 ൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 1 ആയി കണ്ണൂർ ജില്ലയിലെ പെരളശ്ശേരി പി എച്ച് സി യിലേക്ക് പ്രമോഷൻ ലഭിച്ചു. 1999ൽ ഹെൽത്ത് ഇൻസ്പെക്ടറായി കണ്ണൂർ ജില്ലയിലെ തന്നെ കരിക്കോട്ടക്കരി പി എച്ച് സി യിലേക്കും തുടർന്ന് 2001 ൽ കൊട്ടിയൂർ പി എച്ച് സി യിലേക്കും സ്ഥലം മാറ്റമായി. 2007ൽ ഹെൽത്ത് സൂപ്പർവൈസറായി പ്രമോഷൻ ലഭിച്ച് തൃശ്ശുർ ജില്ലയിലെ മറ്റത്തൂർ സി എച്ച് സി യിലേക്ക് ട്രാൻസ്ഫർ ആയി.പിന്നീട് മലപ്പുറം ജില്ലയിലെ നെടുവ,കോഴിക്കോട് ജില്ലയിലെ ചെറൂപ്പ എം സി എച്ച് യൂണിറ്റ് എന്നിവിടങ്ങളിൽ ജോലി ചെയ്തു. 2011 മുതൽ ആരോഗ്യ വകുപ്പിലെ ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ആയി വയനാട് ജില്ലാ മെഡിക്കൽ ഓഫീസിൽ ഗസറ്റഡ് തസ്തികയിൽ പ്രവേശിച്ചു .2017 ൽ കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് സ്ഥലം മാറ്റം ലഭിച്ചു .2018 ലെ കോഴിക്കോട് ജില്ലയിൽ ഉണ്ടായ നിപ ഔട്ട്ബ്രേക്ക് സമയത്ത് അവിടെ ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ ആൻറ് മീഡിയ ഓഫീസറായിരുന്ന അദ്ദേഹത്തിന് 2019 ജൂലൈ 1 ന് കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന തല ഡോക്ടേഴ്സ് ദിനാചരണ ചടങ്ങിൽ നിപ പ്രതിരോധ പ്രവർത്തന രംഗത്ത് പ്രശംസനീയമായ രീതിയിൽ ആരോഗ്യ ബോധവൽജ്കരണ പരിപാടികൾക്ക് നേതൃത്വം നൽകിയതിനുള്ള അംഗീകാരമായി അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ പ്രത്യേക പ്രശംസാപത്രം നൽകി ആദരിച്ചിരുന്നു. 2020 ൽ ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ച് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് സ്ഥലം മാറ്റം ലഭിച്ച അദ്ദേഹം കോവിഡ്- 19 വ്യാപന സമയത്ത് പകർച്ച വ്യാധി പ്രതിരോധ ആരോഗ്യ വിദ്യാഭ്യാസ ബോധവൽക്കരണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചിരുന്നു.

2021 ൽ വയനാട് ജില്ലാ മെഡിക്കൽ ഓഫീസിലെ ജില്ലാ എജ്യുക്കേഷൻ ആൻറ് മീഡിയ ഓഫീസർ തസ്തികയിലേക്ക് സ്ഥലം മാറ്റം ലഭിച്ച അദ്ദേഹം കഴിഞ്ഞ നാല് വർഷമായി വയനാട് ജില്ലയിൽ പൊതുജനാരോഗ്യ മേഖലയിൽ വ്യത്യസ്തങ്ങളായ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.ജില്ലയിൽ ആരോഗ്യ ബോധവൽക്കരണ മേഖലയിൽ നടപ്പിലാക്കിയ മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ആരോഗ്യ വകുപ്പിലെ വിവിധ വിഭാഗങ്ങളിൽ നിന്നും ജനുവരി തുടക്കം മുതൽ ഇദ്ദേഹത്തിനുള്ള സ്നേഹാദരങ്ങൾ.ജില്ലാ ടി ബി സെന്ററിന്റെ നേതൃത്വത്തിൽ നല്ലൂർനാട് വെച്ച് നടത്തിയ യാത്രയയപ്പ് പരിപാടിയിൽ പട്ടിക ജാതി പട്ടിക വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു മൊമന്റോ നൽകി ആദരിച്ചു.ജില്ലയിലെ ആരോഗ്യ വകുപ്പിലെ സൂപ്പർവൈസേസിന്റെ നേതൃത്വത്തിൽ തരിയോട് ജില്ലാ പരിശീലന കേന്ദ്രത്തിൽ വേച്ച് നടത്തിയ യാത്രയയപ്പ് പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ദിനിഷ് പി യും ജില്ലാ അന്ധത നിവാരണ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ യാത്രയയപ്പ് പരിപാടിക്ക് ഡെപ്യൂട്ടി ഡി എം ഒ ഡോ ആൻസി മേരി ജേക്കബും മൊമന്റോകൾ നൽകി ആദരിച്ചു.ജനുവരി 30 ന് മാനന്തവാടി ഗ്രീൻ റെസിഡൻസി ഓഡിറ്റോറിയത്തിൽ വെച്ച് അദ്ദേഹത്തിന്റെ സഹ പ്രവർത്തകരും ബന്ധു മിത്രാതികളും ചേർന്ന് വിപുലമായ യാത്രയയപ്പ് നൽകി.മാനന്തവാടി മുൻസിപ്പൽ ചെയർപേഴ്സൺ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മുൻസിപ്പൽ പൊതുമരാമത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി വി എസ് മൂസ അധ്യക്ഷതവഹിച്ചു.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ദിനീഷ് പി വിവിധ സംഘടനകളുടെ വകയായി നൽകിയ മൊമെന്റോകൾ വിതരണംചെയ്തു.ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ രാജേഷ് വി പി.ഡോ ആൻസി മേരി,ഡോ സക്കീർ.ഡോ നീതു ചന്ദ്രൻ,ഡോ നസീറ ബാനു.ഡോ വിനിജ,ഡോ ഹൈറുന്നിസ.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ഉസ്മാൻ കെ.ഡെപ്യൂട്ടി ജില്ലാ മാസ്മീഡിയ ഓഫീസർ കെ എം മുസ്തഫ,ജില്ലാ നഴ്സിംഗ് ഓഫീസർ ബിനുമോൾ തോമസ്,സുലൈമാൻ ഇസ്മാലി,യൂസഫ് മുക്രി ,ചെറ്റപാലം മഹല്ല് സെക്രട്ടറി അർഷാദ് കെ എം തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *