സുൽത്താൻ ബത്തേരി : പനമരത്ത് കഴിഞ്ഞദിവസം നടന്ന പൊതുയോഗത്തിൽ സി.പി ഐ എം നേതാവ് എ എൻ പ്രഭാകരൻ നടത്തിയമുസ്ലിം വനിതക്ക് പ്രസിഡണ്ട് ആവാനുള്ള അവസരം നിഷേധിച്ചതിന് മുസ്ലിം ലീഗ് മറുപടി പറയേണ്ടിവരും എന്ന ഗുരുതരമായ ആരോപണം സി പി എം പോലുള്ള പ്രസ്ഥാനത്തിൻ്റെ നേതാവിൽ നിന്ന് ഉണ്ടാവാൻ പാടില്ലാത്തതാണ് ഏറ്റവും വലിയ വർഗ്ഗീയ ആരോപണമായിട്ടേ ഇതിനെ കാണാൻ കഴിയു പ്രസംഗത്തിൽ മാത്രമാണ് പുരോഗമനം എന്നും പ്രവർത്തിയിൽ അറു പിന്തിരിപ്പന്മാരാണ് സിപിഎം എന്നും പ്രഭാകരന്റെ പരാമർശത്തിലൂടെ തെളിഞ്ഞിരിക്കുകയാണ് പാർട്ടി കൊടുത്ത വിപ്പ് അനുസരിച്ച് വോട്ട് ചെയ്ത് പ്രസിഡണ്ട് ആയ ആളാണ് ലക്ഷ്മി ആ തെരഞ്ഞെടുപ്പിനെ പോലും വർഗീയമായിട്ട് കാണുന്ന സിപിഎമ്മിന്റെ സമീപനം ഗോത്ര സമൂഹ ത്തോടുള്ള വെല്ലുവിളിയാണ് സി പി എമ്മിൻ്റെ ജില്ലാ നേതൃത്വത്തിനും ആ നിലപാടാണോ എന്ന് സെക്രട്ടറി,കെ റഫീക്കും ജില്ലാ നേതൃത്വം മറുപടി പറയണം. സി പി എമ്മിൻ്റെ ഉള്ളിലിരിപ്പ് ജനം വിലയിരുത്തട്ടെ ആദിവാസി വനിതയെ പ്രസിഡണ്ട് ആക്കിയ യു ഡി എഫിൻ്റെ തീരുമാനം അഭിനന്ദനമർഹവുമാണ് പ്രഭാകരൻ്റെ പാർട്ടിക്ക് പനമരത്തുള്ള മതേതര വിശ്വാസികൾ മറുപടി കൊടുക്കുമെന്നും വിവാദമായ പ്രസംഗത്തിലൂടെ നടത്തിയത്ത് ചരിത്രപരമായ തെറ്റാണെന്നും ഏ എൻ പ്രഭാകരൻ ഗോത്ര ജനതയോടും വയനാട്ടിലെ ജനങ്ങളോടുംമാപ്പ് പറയണമെന്നും ഐ സി ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു.