കൽപ്പറ്റ : വയനാട് ജില്ലാ കാർഷിക വികസന സമിതി യോഗം ചേർന്നു : വയനാട് ജില്ല പഞ്ചായത്തിൽ വെ ച്ച് ജില്ലാ കാർഷിക വികസന സമിതി യോഗം ചേർന്നു. വയനാട് ജില്ലയിലെ കാർഷിക മേഖലയിൽ സഹകരണ ബാങ്കുകൾ സബ്സിഡി നൽകിയത്തിന്റെ ഭാഗമായി ബാങ്കുകൾക്ക് നൽകാനുള്ള തുകയും. കർഷകരുടെ കാർഷിക വിളകൾ കൃഷിനാശം മൂലം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകാനുള്ള തുകയും ലഭ്യമാക്കുന്നതിന് വേണ്ടി കാർഷിക വികസന സമിതി യോഗത്തിൽ ചർച്ച ചെയ്തതിന്റെ ഭാഗമായി കൃഷി വകുപ്പ് മന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കാൻ തീരുമാനിച്ചു. വിവിധ സ്ഥലങ്ങളിൽ നിലവിലുള്ള ലിഫ്റ്റ് ഇറി ഗേഷൻ പദ്ധതികളുമായി ബന്ധപ്പെട്ട് പൂർണമായും കർഷകർക്ക് ഗുണം കിട്ടാത്ത സാഹചര്യമുണ്ട് എന്നും പമ്പ് ഓപ്പറേറ്റർമാരെ ദിവസവേദന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വേണ്ടി നടപടികൾ സ്വീകരിക്കാനുള്ള കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും തീരുമാനിച്ചു. കൃഷിവകുപ്പ് മുഖേന ജില്ലയിൽ നടപ്പിലാക്കുന്ന മുഴുവൻ പദ്ധതികളുടെയും അവലോകനവും യോഗത്തിൽ ചർച്ച ചെയ്തു . വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് വേണ്ടി വനം വകുപ്പുമായി ചേർന്ന് നടത്തുന്ന ഫെൻസിങ് പദ്ധതികളുടെ അവലോകനത്തിൽ മാനന്തവാടിയിലെ രണ്ടു പദ്ധതികൾ പൂർത്തീകരിച്ചതായും മറ്റുള്ള പദ്ധതികൾ ടെൻഡർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു. സുൽത്താൻ ബത്തേരിയിലെ പദ്ധതികളിലും ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. കൽപ്പറ്റയിലെ പദ്ധതികളിൽ ടെൻഡർ നടപടികൾ അടിയന്തരമായി സ്വീകരിക്കുന്നതിന് വേണ്ടി ഡി. എഫ്. ഒയെ യോഗം ചുമതലപ്പെടുത്തി ചേകാടിയിൽ വയൽ നികത്തി നടത്തിയ അനധികൃത നിർമ്മാണത്തിന്റെ മാധ്യമ വാർത്തകൾ യോഗത്തിൽ ചർച്ച ചെയ്തതിന്റെ ഭാഗമായി സ്ഥലം സന്ദർശിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ പ്രിൻസിപ്പൽ കൃഷി ഓഫീസർക് നിർദ്ദേശം നൽകി. മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് കാർഷിക മേഖലയിൽ ഉണ്ടായ നഷ്ടം കൃഷി വകുപ്പ് സർക്കാരിൽ സമർപ്പിച്ച പ്രൊപ്പോസൽ അംഗീകരിച്ചു ദുരന്തനിവാരണ ചട്ട പ്രകാരം കണകാക്കുന്നതിന് പകരമായി കണക്കാക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടാൽ തീരുമാനിച്ചു . ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജീവർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂർ, ഡെപ്യൂട്ടി ഡയറക്ടർമാരായ ഷീബ ജോർജ്, സതീശൻ കെ, വിവിധ രാഷ്ട്രീയ, കർഷക സംഘടന പ്രതിനിധികൾ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.