കൽപ്പറ്റ : ചുണ്ടേൽ ആനപ്പാറയിൽ കടുവകളെ നിരീക്ഷിക്കാനായി 3 എ.ഐ. ക്യാമറകളും 23 ക്യാമറ കെണികളും വനം വകുപ്പ് സ്ഥാപിച്ചു.രണ്ട് കിലോമീറ്റർ ചുറ്റളവിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണവും ശക്തമാക്കി. സൗത്ത് വയനാട് ഡി.എഫ്.ഒ. അജിത് കെ. രാമന്റെ നേതൃത്വത്തിൽ വൻ ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്..