മീനങ്ങാടി : മറുനാടൻ കർഷക കൂട്ടായ്മയായ നാഷണൽ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ (NFPO) വിപുലമായ ഓണാഘോഷവും കുടുംബ സംഗമവും മീനങ്ങാടിയിൽ സംഘടിപ്പിച്ചു.നവമാധ്യമങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതരായ ജാനുഏടത്തിയും കേളപ്പേട്ടനും ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു.വ്യത്യസ്തവും വിനോദപ്രദവുമായ മത്സരങ്ങളിൽ കർഷക കുടുംബങ്ങളിൽ നിന്നും പ്രായഭേദമന്യേ ആളുകൾ പങ്കെടുത്തു.തൃശ്ശൂരിൽ നിന്നെത്തിയ പുലികളുടെ പുലികളി,കൈകൊട്ടി കളി,ശിങ്കാരിമേളം തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികളോടെ മാവേലിമന്നൻ്റെ നേതൃത്വത്തിൽ ആയിരകണക്കിന് ആളുകൾ പങ്കെടുത്ത വിളംബര ഘോഷയാത്ര മീനങ്ങാടിക്ക് വേറിട്ട ഒരു അനുഭവമായി.വിവിധ തരം പച്ചക്കറികൾ ഉപയോഗിച്ച് രൂപകല്പന ചെയ്ത പൂക്കളം കാണികൾക്ക് ദൃശ്യ വിസ്മയമായി.
വ്യത്യസ്തങ്ങളായകലാകായിക മത്സരങ്ങൾ, കൊമ്പോട് കൊമ്പു കോർത്ത വടംവലി മത്സരം, പൂക്കള മത്സരം,രുചി ഭേദങ്ങളുടെ ഓണസദ്യ,കൂടാതെ വൈവിധ്യമാർന്ന കലാപ്രകടനങ്ങളും,നൃത്ത നൃത്തങ്ങളും ങ്ങളും അരങ്ങേറി.സുൽത്താൻബത്തേരി MLA ശ്രീ ഐ.സി ബാലകൃഷ്ണൻ ആശംസകൾ അർപ്പിച്ചു ആയിരത്തിലധികം കർഷക കുടുംബാംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച കർഷകകുടംബങ്ങളിലെ പ്രതിഭകളെ ആദരിച്ചു.
മത്സരവിജയികൾക്ക് മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് KE വിനയൻ,NFPO ചെയർമാൻ ഫിലിപ്പ് ജോർജ്,കൺവീനർ റസാഖ് SM,ചീഫ് കോഡിനേറ്റർ തോമസ് മിറർ,എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്ത് ആശംസകൾ അർപ്പിച്ചു.ചാരിറ്റി ചെയർമാൻ ഈ.വി സെബാസ്റ്റ്യൻ,കൺവീനർ ജോസ് കെ.പി, ട്രഷറർ സണ്ണി നീലഗിരി,ബിനീഷ് ഡൊമിനിക്,
NFPO സ്നേഹ സംഗമം 2025′ സഘാടക സമിതി ഭാരവാഹികളായ ഷിബു കാര്യമ്പാടി,ബിജു പൗലോസ് ,സിൻ്റോ ജോർജ്,സിജോ ബേസിൽ,ഷാജി.കെ.ജെ, ഷൈജു.പി.കെ,സന്തോഷ് വി.എസ് സജി ചക്കൊച്ചൻ,ഉദയൻ കാവ്യശ്രീ തുടങ്ങിയവരും NFPO അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിഅംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നല്കി.