തിരുനെല്ലി : LDF തിരുനെല്ലി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വികസന സെമിനാർ LDF ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.കെ ആർ ജിതിൻ സ്വാഗതം പറഞ്ഞു.കെ കൃഷ്ണൻകുട്ടി അധ്യക്ഷൻ ആയി. പി വി ബാലകൃഷ്ണൻ, സി കെ ശങ്കരൻ,ഗിരിജ ടീച്ചർ, സി കെ പുരുഷോത്തമൻ,കെ സി സുനിൽ കുമാർ, ബേബി മാസ്റ്റർ എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ചുള്ള വിവരണം നടത്തി.പൊതു ചർച്ചക്ക് ശേഷം പുതിയ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് വിഷം 2031 വികസനരേഖ തയ്യാറാക്കി.പി വി സഹദേവൻ, കെ ടി ഗോപിനാഥൻ,കെ കെ ഷാജി, ടി കെ സുരേഷ്,ബിജു കുഞ്ഞുമോൻ,അജയൻ മാസ്റ്റർ,മനീഷ് ഭാസ്‌ക്കർ,എ എൻ സുശീല എന്നിവർ പങ്കെടുത്തു.
