കൽപ്പറ്റ : നേപ്പാൾ സ്വദേശികളായ മഞ്ജു സൗദ് (34), അമർ ബാദുർ സൗദ്(45), റോഷൻ സൗദ് (20) എന്നിവരെയാണ് കല്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. 2024 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൽപറ്റയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തു താമസിച്ചു വരികയായിരുന്ന 7 മാസം ഗർഭിണിയായിരുന്ന യുവതിയെ ആൺ സുഹൃത്തായ റോഷനും റോഷന്റെ അമ്മയായ മഞ്ജു സൗദും ഗർഭഛിദ്രം നടത്തി പ്രസവിപ്പിച്ച് കുഞ്ഞിനെ ഉപേക്ഷിച്ചു എന്ന നേപ്പാളിലെ സെമിൻപൂൾ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. സംഭവവുമായി
Category: Wayanad
കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു
കൽപ്പറ്റ : പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു.കൽപ്പറ്റ പിണങ്ങോട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. പുൽപ്പള്ളി മുള്ളൻകൊല്ലി പരിത്തിപ്പാറ വീട്ടിൽ സിബി ജിഷ ദമ്പതികളുടെ മകൻ ഇവാൻ ആണ് (14) മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു സംഭവം. തുടർന്ന് കൽപ്പറ്റ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരിച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. കൽപ്പറ്റയിലെ ജനറൽ ആശുപത്രിയിലാണ് മൃതദേഹം.ഓണം അവധിക്ക് അമ്മയുടെ വീടായ കാവുംമന്ദത്ത് വിരുന്നു വന്നതായിരുന്നു കുട്ടി. അമ്മാവനോടും മറ്റു
പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് ‘പ്രതിഷേധാഗ്നി’ സെപ്റ്റംബർ 24ന് ഞായറാഴ്ച പത്തരമണിക്ക് പടിഞ്ഞാറത്തറയിൽ
പടിഞ്ഞാറത്തറ : പൂഴിത്തോട് ബദൽ റോഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ പ്രസ്തുത റോഡ് നിർമ്മാണ ഉദ്ഘാടനത്തിന്റെ മുപ്പതാം വാർഷിക ദിനമായ അടുത്ത ചൊവ്വാഴ്ച സെപ്റ്റംബർ 24 തീയതി രാവിലെ 10.30 ന് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ വയനാടിനോടുള്ള കടുത്ത അവഗണനയ്ക്കെതിരെ പടിഞ്ഞാറത്തറയിൽ വമ്പിച്ച പ്രതിഷേധാഗ്നി സംഘടിപ്പിക്കും. തുടർന്ന് PWD ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുവാനും പടിഞ്ഞാറത്തറയിൽ ചേർന്ന ബദൽ റോഡ് വികസന സമിതി യോഗം തീരുമാനിച്ചു. പടിഞ്ഞാറത്തറ ബദൽ റോഡ് വികസന സമിതി രൂപീകരിച്ച റോഡ് യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
സ്കോളർഷിപ്പിന് അപേക്ഷിക്കാം
കൽപ്പറ്റ : പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കൾ, ഭാര്യ എന്നിവർക്ക് 2024 25 അധ്യായന വർഷത്തിലെ പ്രൊഫഷണൽ, പ്രൈം മിനിസ്റ്റർ സ്കോളർഷിപ്പിന് അപേക്ഷിക്കാം. നവംബർ 25 നഖം അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു.
സീറ്റൊഴിവ്
കൽപ്പറ്റ : കൽപ്പറ്റ എൻ എം എസ് എം ഗവൺമെന്റ് കോളേജിൽ എം എ ഇക്കണോമിക്സ്, എം എ ഹിസ്റ്ററി, എം കോം പ്രോഗ്രാമുകളിൽ എസ് ടി വിഭാഗത്തിനും മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ എസ് ടി, ഒ ബി എച്ച് വിഭാഗങ്ങൾക്കും സീറ്റ് ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി പിജി പ്രോഗ്രാമുകളിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 23ന് രാവിലെ 11ന് കോളേജ് ഓഫീസിൽ ഹാജരാക്കണം.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കുനിക്കരച്ചാൽ, കുനിക്കരച്ചാൽ ജലനിധി ട്രാൻസ്ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ 9 30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ബിജെപി വയനാട് ജില്ലാ മെമ്പർഷിപ്പ് അവലോകനയോഗം നടത്തി
കൽപ്പറ്റ : ബിജെപി വയനാട് ജില്ല മെമ്പർഷിപ്പ് അവലോകനയോഗം മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, പള്ളിയറ മുകുന്ദൻ, ഉത്തരമേഖല പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ മാസ്റ്റർ,സഹ സംഘടന സെക്രട്ടറി കാശിനാഥ്, സംസ്ഥാന സമിതി അംഗങ്ങളായ കെ സദാനന്ദൻ, സജി ശങ്കർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ. ശ്രീനിവാസൻ, എംപി സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.
ഡോ:പി എ ജലീൽ എഴുതിയ മൗനത്തിന്റെ സംവാദം പുസ്തക പ്രകാശനം സെപ്റ്റംബർ 24ന്
പിണങ്ങോട് : ഡോ : പി എ ജലീൽ വിവിധ ആനുകാലികങ്ങളിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ മൗനത്തിൻറെ സംവാദം എന്ന പുസ്തകം സെപ്റ്റംബർ 24ന് പിണങ്ങോട് സ്കൂളിൽ വെച്ച് പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി പ്രകാശനം ചെയ്യുന്നു. ബാഷോ ബുക്സ് ആണ് പ്രസാധകർ. എഴുത്തുകാരി പ്രീത ജെ പ്രിയദർശിനി പുസ്തകപരിചയം നടത്തും. . ടി സിദ്ധീഖ് എം എൽ എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഒ കെ ജോണി,അർഷദ് ബത്തേരി,ഡബ്ല്യുഎം ഒ
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ബോട്ടണിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി വി.അശ്വതി
മലപ്പുറം : കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും വി.അശ്വതി ബോട്ടണിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. വടക്കൻ കേരളത്തിലെ തനതായ 279 പയർ വർഗ സസ്യങ്ങളുടെ ഗുണങ്ങളും 80 ഓളം ഗോത്ര പയർ വർഗ്ഗങ്ങളുടെ ഗുണനിലവാരവും താരതമ്യ പഠനവും ഉൾപ്പെടുന്നതായിരുന്നു പഠന വിഷയം. വയനാട് എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനും, കണ്ണൂർ തളിപ്പറമ്പ് സർ സയ്യിദ് കോളേജും ആയിരുന്നു ഗവേഷണ കേന്ദ്രങ്ങൾ. വിവിധ ദേശീയ അന്തർദേശീയ വേദികളിൽ പതിനാറിൽപരം ഗവേഷണ ലേഖനങ്ങൾ അവതരിപ്പിക്കുകയും, ഇതിൽ 4 എണ്ണത്തിന് മികച്ച അവതരണത്തിനുള്ള
യുവ സാഹിത്യകാരി പ്രന്യയുടെ പ്രഥമ നോവലിന്റെ പ്രകാശനം
കൽപ്പറ്റ : യുവ സാഹിത്യകാരി പ്രന്യ പാറമ്മൽ രചിച്ച പ്രഥമ നോവൽ ‘കൊമ്മ’യുടെ പ്രകാശനം 22/9/2024 (ഞായർ) രാവിലെ 10 മണിക്ക് കൽപ്പറ്റ പൊതുമരാമത്ത് വകുപ്പ് കോൺഫറൻസ് ഹാളിൽ നടക്കും.പ്രശസ്ത സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം പുസ്തകം പ്രകാശനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സത്താർ പുസ്തകം ഏറ്റുവാങ്ങും.അക്ഷരദീപം സാംസ്കാരിക സമിതി വയനാട് ജില്ലാ പ്രസിഡൻ്റ് ടി.കെ. മുസ്തഫ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. അക്ഷരദീപം സംസ്ഥാന സെക്രട്ടറി വിജയൻ പുസ്തക പരിചയം നിർവ്വഹിക്കും..അക്ഷരദീപം കുടുംബത്തിലെ
വയനാടിന് നൊമ്പരമായി മൂന്നംഗ കുടുംബത്തിൻ്റെ മരണം
കൽപ്പറ്റ : വയനാടിന് നൊമ്പരമായി മൂന്നംഗ കുടുംബത്തിൻ്റെ മരണം. കർണാടകയിലെ ഗുണ്ടൽപേട്ടയിൽ ഉണ്ടായ വാഹന അപകടത്തിലാണ് കേരളവിഷൻ ടെക്നീഷ്യൻ ധനേഷും കുടുംബവും മരിച്ചത്. സുൽത്താൻബത്തേരി മലയിൽ സ്വദേശി ധനേഷ് മോഹൻ, ഭാര്യ അഞ്ജു, ഇവരുടെ രണ്ടു വയസ്സുള്ള മകൻ വിച്ചു എന്നിവരാണ് മരിച്ചത്.അഞ്ജുവും കുടുംബവും സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് കയറുകയായിരുന്നു.ടിപ്പർ ലോറി ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം.KL 3 E 5197 നമ്പർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം.
വയനാട്ടിൽ ഈ വർഷം ട്രൈബൽ കൾച്ചർ ഫെസ്റ്റ് സംഘടിപ്പിക്കും- മന്ത്രി മുഹമ്മദ് റിയാസ് ‘എന്റെ കേരളം എന്നും സുന്ദരം’ പ്രചാരണ വീഡിയോ പ്രകാശനം ചെയ്തു
മാനന്തവാടി : ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പ്രതിസന്ധിയിലായ വയനാട് ടൂറിസത്തിൻ്റെ ഉണർവിനായി ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ ക്യാമ്പയിൻ നടത്തുന്നു. ജില്ലയുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെത്തി വിവിധ പരിപാടികൾ സംഘടിപ്പിച്ചാണ് മന്ത്രി ക്യാമ്പയിന് നേതൃത്വം നൽകുന്നത്. മാനന്തവാടി പഴശ്ശി പാർക്കിൽ നടന്ന പരിപാടിയിൽ പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി ഒ ആർ കേളു പങ്കെടുത്തു. ഉരുൾപൊട്ടൽ ജില്ലയുടെ വളരെ ചെറിയൊരു പ്രദേശത്തെ മാത്രമാണ് ബാധിച്ചതെന്നും സഞ്ചാരികൾക്ക് ആശങ്കയില്ലാതെ വയനാട്ടിലേക്ക്
ബോചെ ടീ ലക്കി ഡ്രോ : കാർ സമ്മാനിച്ചു
കൽപ്പറ്റ : ബോചെ ടീ ലക്കി ഡ്രോയിലൂടെ ഇത്തവണ കാര്‍ സമ്മാനമായി ലഭിച്ചത് വയനാട് വടുവന്‍ചാല്‍ സ്വദേശി ഹസീനക്ക്. വയനാട്ടില്‍ നടന്ന ചടങ്ങില്‍ ബോചെയില്‍ നിന്നും ഹസീന താക്കോല്‍ ഏറ്റുവാങ്ങി. ടാറ്റ പഞ്ച് കാറാണ് സമ്മാനമായി നല്‍കിയത്. നിരവധിപേര്‍ക്ക് ഇതുവരെ കാറുകള്‍ സമ്മാനമായി ലഭിച്ചു കഴിഞ്ഞു. ദിവസേനയുള്ള ബോചെ ടീ ലക്കി ഡ്രോയിലൂടെ ഇതുവരെ 12 ലക്ഷം ഭാഗ്യശാലികള്‍ക്ക് 25 കോടി രൂപയോളം സമ്മാനമായി നല്‍കിക്കഴിഞ്ഞു. ഫ്ളാറ്റുകള്‍, 10 ലക്ഷം രൂപ, കാറുകള്‍, ടൂവീലറുകള്‍, ഐ ഫോണുകള്‍
സമന്വയം: തൊഴിൽ രജിസ്ട്രേഷൻ ക്യാമ്പ് സംസ്ഥാനതല ഉദ്ഘാടനം നാളെ മന്ത്രി വി അബ്ദുൽ റഹ്മാൻനിർവഹിക്കും.ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ
കൽപ്പറ്റ : സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും ചേര്‍ന്ന് നടത്തുന്ന ‘ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് ഒരു ലക്ഷം തൊഴിലവസരങ്ങള്‍’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (സെപ്തംബര്‍ 19) രാവിലെ 10 ന് കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ ന്യൂനപക്ഷ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന് നിര്‍വ്വഹിക്കും. ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് അഡ്വ. എ.എ റഷീദ് അധ്യക്ഷനാവും. പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്.കേളു മുഖ്യാതിഥിയാവും. എം.എല്‍.എ മാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന്,
‘സ്വച്ഛതാ ഹി സേവ’ പ്രകൃതി സൗഹൃദ സംഗമം സംഘടിപ്പിച്ചു
മക്കിയാട് : ഗ്രാമീണ മേഖലയിലെ ശുചിത്വത്തിനായുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യമിട്ട് നടത്തുന്ന സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി തൊണ്ടർനാട് ഞാറലോട് ഉന്നതിയിൽ സംഘടിപ്പിച്ച പ്രകൃതി സൗഹൃദ സംഗമവും പരിസര ശുചീകരണ യജ്ഞവും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.നെഹ്റു യുവ കേന്ദ്രയും കിങ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുമാണ് സംഘാടകർ.സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ ക്ലബ് സെക്രട്ടറി എ.കെ ലികേഷ് അധ്യക്ഷത വഹിച്ചു.ക്ലബ് അംഗങ്ങൾക്കുള്ള സൗജന്യ
കണ്ണിൽനിന്ന് 6ഉം 10ഉം സെന്റീമീറ്റർ നീളമുള്ള വിരകളെ നീക്കം ചെയ്ത് ഡോ:മൂപ്പൻസ് മെഡിക്കൽ കോളേജ്
മേപ്പാടി : ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ 6ഉം 10ഉം സെന്റിമീറ്റർ നീളമുണ്ടായിരുന്ന രണ്ട് വിരകളെ കണ്ണിൽ നിന്നും വിജയകരമായി നീക്കം ചെയ്തു. കണ്ണിൽ അസഹനീയമായ ചൊറിച്ചിലും അസ്വസ്ഥതയുമായി ആശുപത്രിയിലെത്തിയ പനമരം സ്വദേശിനിയായ 73 വയസ്സുകാരിയുടെ കണ്ണിൽ നിന്നാണ് ഡൈറോഫൈലേറിയ എന്ന വിഭാഗത്തിൽ പെടുന്ന രണ്ടു വിരകളെ നേത്രരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ ഫെലിക്സ് ലാലും സംഘവും വിജയകരമായി പുറത്തെടുത്തത്. 1977 ൽ ഇന്ത്യയിൽ കേരളത്തിലാണ് ഈ അസുഖം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. നാളിതുവരെ റിപ്പോർട്ട്
സർക്കാരിന്റെ കൊള്ള കണക്കിനെതിരെ ലീഗ് പ്രതിഷേധം
സുൽത്താൻബത്തേരി : നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു വയനാട്ടിലെ ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ദുരിതാശ്വാസ പ്രവർത്തനത്തിന്റെ പേരിൽ വ്യാജ കണക്കുകൾ പുറത്തുവന്നതിനെതിരെ സുൽത്താൻബത്തേരി ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കണക്കുകളാണ് ദുരിതാശ്വാസനിധിയുടെ പേരിൽ ഇപ്പോൾ പുറത്തുവരുന്നത് വ്യക്തവും സുതാര്യവുമായ കണക്കുകൾ പുറത്തുകൊണ്ടുവന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ മുന്നറിയിപ്പു നൽകി ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി പി അയ്യൂബ് നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എം എ അസൈനാർ,
സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു
കൽപ്പറ്റ : സി.പി.എം. ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. കൽപ്പറ്റയിൽ സംഘടിപ്പിച്ച മൗനജാഥയിലും സർവ്വകക്ഷി അനുശോചന യോഗത്തിലും നൂറ് കണക്കിനാളുകൾ പങ്കെടുത്തു. അഡ്വ.ടി.സിദ്ദീഖ് എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, സി.പി.എം. ജില്ലാ സെക്രട്ടറി പി.ഗഗാറിൻ, സി.പി.ഐ. ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു, മുൻ എം.എൽ.എ. സി.കെ.ശശീന്ദൻ എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ ഭാരവാഹികളും അനുശോചന പ്രസംഗം നടത്തി. കൽപ്പറ്റ നഗര സഭാ ചെയർപേഴ്സൺ അഡ്വ.ടി.ജെ. ഐസക് അധ്യക്ഷനായിരുന്നു
എം.ജെ.എസ്.എസ്.എ ഭദ്രാസന കലോൽസവ സപ്ലിമെന്റ് പ്രകാശനം ചെയ്തു
മീനങ്ങാടി : സെപ്തംബർ 22 ന് മീനങ്ങാടി ബി.എഡ് കോളജ് കാമ്പസിൽ നടക്കുന്ന എം.ജെ. എസ്.എസ്.എ ഭദ്രാസന കലോൽസവത്തിന് മുന്നോടിയായുള്ള സപ്ലിമെൻ്റ് പ്രകാശനം നടന്നു. മീനങ്ങാടി ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിൽ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് സണ്ടേസ്കൂൾ വൈസ് പ്രസിഡൻ്റ് ഫാ. പി.സി പൗലോസിന് നൽകി പ്രകാശനം ചെയ്തു.ഫാ.ഷൈജൻ മറുതല ,ഫാ.സിനു തെക്കേത്തോട്ടത്തിൽ ,ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി ,കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ബേബി ,എക്സിക്യൂട്ടിവ് അംഗങ്ങളായ പി.എ ൻ
അനീതിക്കെതിരെ കത്തോലിക്ക കോൺഗ്രസ് പോരാടണമെന്ന് ബിഷപ്പ് മാർ:ജോസ് പോരുന്നേടം
കൽപ്പറ്റ : കത്തോലിക്ക കോൺഗ്രസ് സഭയുടെയും സമുദായത്തിന്റെയും സാമൂഹ്യ നീതിയുടെ ശബ്ദമാകണമെന്ന് മാനന്തവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടം. സാധാരണക്കാരായ കർഷകരും കർഷക തൊഴിലാളികളും ചെറു സംരംഭകരും അതിരൂക്ഷമായ പ്രതിസന്ധിയിലാണ്. കാർഷിക ഉൽപ്പന്നങ്ങൾക്ക് വിലയില്ല .കർഷകൻ്റെ ജീവനും ജീവനോപാധിക്കും യാതൊരു സംരക്ഷണവും ഇല്ല. ടൂറിസം മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നൂറുകണക്കിന് സാധാരണക്കാരും വലിയ പ്രതിസന്ധിയിലാണ്. സ്വാഭാവിക നീതിയുടെ നിഷേധം അനുഭവിച്ചുവരുന്ന ഈ വിഭാഗങ്ങൾക്ക് നീതി ലഭ്യമാകുവാൻ കത്തോലിക്ക കോൺഗ്രസ് മുന്നിട്ടിറങ്ങണം. കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപത
ഡിജിറ്റൽ പൂക്കള മത്സരം
കൽപ്പറ്റ : ഓണക്കാലത്ത് ടാറ്റാ ടീ കണ്ണന് ദേവന് ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ പൂക്കള മത്സരം ഒരുക്കുന്നു. എന്റെ അത്തപ്പൂക്കളം എന്ന പേരിലുള്ള മത്സരത്തില്‍ പൂക്കളമൊരുക്കിയ ശേഷം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള വീഡിയോ തയാറാക്കി കണ്ണന് ദേവന് ടീ പായ്ക്കറ്റുകളില്‍ നല്‍കിയിരിക്കുന്ന ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് അയയ്ക്കാം. പങ്കെടുക്കുന്നവര്‍ക്ക് സ്വര്‍ണനാണയങ്ങളും കണ്ണന് ദേവന് ഓണം ഹാംപറുകളും ഉള്‍പ്പെടെയുള്ള വമ്പന്‍ സമ്മാനങ്ങള്‍ നേടാനുള്ള അവസരമുണ്ട്. സെപ്റ്റംബര്‍ 30 വരെ ഡിജിറ്റല്‍ പൂക്കള മത്സരത്തില്‍ പങ്കെടുക്കാം. ഓണക്കാലത്ത് കണ്ണന് ദേവന്
സിജുവിനെ ജനമൈത്രി പോലീസ് ആചരിച്ചു
കല്‍പ്പറ്റ : കാലിക്കറ്റ് സര്‍വകലാശാല ബിരുദാനന്തര ബിരുദ മലയാളം വിഷയത്തില്‍ പാഠഭാഗമാക്കിയ ഗോത്രഭാഷാ കാവ്യ സമാഹാരം ‘വല്ലി’ രചിച്ച മീനങ്ങാടി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സിജു സി. മീനയെ വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഉപഹാരസമര്‍പ്പണം നടത്തി. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി പി.എല്‍. ഷൈജു, ജില്ലാ ജനമൈത്രി അസി. നോഡല്‍ ഓഫിസര്‍ കെ.എം. ശശിധരന്, സിജുവിന്റെ ഭാര്യ രഞ്ജിത, മറ്റു
മുട്ടിൽ ടൗൺ എൻഎസ്എസ് കരയോഗം ഓണക്കിറ്റ് വിതരണം ചെയ്തു
മുട്ടിൽ : മുട്ടിൽ ടൗൺ എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കരയോഗ അംഗങ്ങൾക്ക് ഓണക്കിറ്റ് വിതരണം നടത്തി. കരയോഗത്തിന്റെ വിവിധ ക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കരയോഗം നടത്താനുദ്ദേശിക്കുന്ന വിവിധ കർമ്മ പരിപാടികൾക്ക് മാർഗ്ഗരേഖ തയ്യാറാക്കി. ഓണക്കിറ്റ് വിതരണവും മെമ്പർഷിപ്പ് പ്രവർത്തനവും വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ വൈസ് പ്രസിഡൻറ് പി പി വാസുദേവൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് എ കെ ബാബു പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് യൂണിയനിൽ
ശ്രുതി, നീ ഒറ്റയ്ക്കല്ല…. ജൻസന്റെ വിയോഗത്തിൽ ദുഃഖം പങ്കുവെച്ച് രാഹുൽ
കല്പറ്റ: കല്പറ്റ വാഹനാപകടത്തിൽ മരണപ്പെട്ട ജെൻസന്റെ വിയോഗത്തിൽ ശ്രുതിയെ ചേർത്ത് പിടിച്ച് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹൃദയഭേദകമായ ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും, ഈ ദുഃഖത്തിൽ ഒറ്റയ്ക്കല്ല എന്ന് ശ്രുതി അറിയണം എന്നും സമൂഹമാധ്യമങ്ങളിൽ പങ്കു വച്ച കുറിപ്പിൽ രാഹുൽ പറഞ്ഞു. താനും പ്രിയങ്കയും ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം മേപ്പാടിയിലെ ക്യാമ്പ് സന്ദർശിച്ചപ്പോൾ മുഴുവൻ കുടുംബത്തെയും നഷ്ടപ്പെട്ടപ്പോൾ ശ്രുതിയുടെ സഹനത്തിന്റെ ശക്തി തിരിച്ചറിഞ്ഞതാണ്. ആ നഷ്ടത്തിലും അവൾ ഉയർത്തിയ പ്രതിരോധവും ധീരതയും മറ്റുള്ളവർ പറഞ്ഞു
ഹോം സ്റ്റേയിൽ ചീട്ടുകളി : 14 പേരെ പിടികൂടി, മൂന്നു ലക്ഷത്തോളം രൂപ പിടിച്ചെടുത്തു
ബത്തേരി : ഹോം സ്റ്റേയിൽ വെച്ച് ചീട്ടുകളിച്ച 14 പേരെ ബത്തേരി പോലീസ് പിടികൂടി. ഇവരിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപയും ചീട്ടുകളും പോലീസ് പിടിച്ചെടുത്തു. തമിഴ്നാട്, പന്തല്ലൂർ അമ്പലമൂല കാർത്തിക വീട്ടിൽ എൻ.എസ് ശ്രീജിത്ത്(42), ശ്രീമധുര, ഗുഡല്ലൂർ, ആലി പറമ്പിൽ വീട്ടിൽ അൻവർ സലിം(51), മൂലങ്കാവ്, കുപ്പാടി, പുഞ്ചയിൽ വീട്ടിൽ പി. സുനിൽ(34), മേപ്പാടി കുന്നമംഗലംകുന്ന്, നാലകത്ത് വീട്ടിൽ, നൗഷാദ്(44), അമ്പലവയൽ, ആയിരംകൊല്ലി, പുത്തൻവീട്ടിൽ പി.എ. അബ്ബാസ്(64), ഇരുളം മണൽവയൽ, നെഞ്ച്ശേരിയിൽ എൻ.കെ. സുകുമാരൻ(57), മൂലങ്കാവ്,
എൻസിപി (എസ്) ബ്ലോക്ക് കമ്മിറ്റി, മാനന്തവാടി മന്ത്രി എ കെ ശശീന്ദ്രനെ അഭിനന്ദിച്ചു
മാനന്തവാടി : വനം വകുപ്പ് വാച്ചർമാർക്ക് ഓണത്തിന് മുൻപ് അവരുടെ കുടിശ്ശികയായ നാലുമാസത്തെ വേതനം ഒന്നിച്ച് അനുവദിച്ച വനം വന്യജീവ് വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രനെ എൻസിപി ( എസ്) മാനന്തവാടി ബ്ലോക്ക് കമ്മിറ്റി അനുമോദിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ടി പി നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. വയനാട് ജില്ല എൻസിപി (എസ് ) ആക്ടിംഗ് പ്രസിഡണ്ട് പി പി സദാനന്ദൻ യോഗം ഉദ്ഘാടനം ചെയ്തു. കെ വി റെനിൽ സംഘടന കാര്യങ്ങൾ വിശദീകരിച്ചു. തുടർന്നു
അതീവ ദുഃഖകരം : മഹാ ദുരന്തത്തിൽ ഒറ്റപ്പെട്ട ശ്രുതിയെ തനിച്ചാക്കി ജെൻസണും യാത്രയായി.
കൽപ്പറ്റ: ശ്രുതിയെ തനിച്ചാക്കി ജെൻസണും യാത്രയായി.മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ബന്ധുക്കൾ നഷ്ടപ്പെട്ട ചൂരൽമല സ്വദേശി ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൺ മരണപ്പെട്ടു.അമ്പലവയൽ ആണ്ടൂർ പരിമളത്തിൽ ജയൻ മേരി ദമ്പതികളുടെ മകനാണ്ജെൻസൺ. ഇന്നലെ കൽപ്പറ്റ വെള്ളാരംകുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജെന്‍സന്റെ ജീവന് നിലനിര്‍ത്തിയിരുന്നത്. തലയിലും മൂക്കിലും രക്തസ്രാവം ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലച്ചോറിനും ക്ഷതമേറ്റു.മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല.ഹൃദയാഘാതവും സംഭവിച്ചിരുന്നു.ശ്രുതിയും ജെന്‍സനുമുള്‍പ്പെടെ 9 പേര്‍ക്കാണ് അപകടത്തിൽ
ഡോ:മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചെണ്ടുമല്ലിക വിളവെടുപ്പ് നടത്തി
മേപ്പാടി : ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ നസീറ ബൊട്ടാണിക്കൽ ഗാർഡനിൽ ഒരുക്കിയ ചെണ്ടുമല്ലിക പൂകൃഷിയുടെ വിളവെടുപ്പ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ഉദ്ഘാടനം ചെയ്തു. ഡീൻ ഡോ. ഗോപകുമാരൻ കർത്ത, ഡോ മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പാൾ ലാൽ പ്രശാന്ത് എം എൽ, ഡോ മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ ശ്രീമതി ലിഡാ ആന്റണി, എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.നസീറ ബൊട്ടാണിക്കൽ ഗാർഡനിൽ ആയിരത്തിലധികം വരുന്ന മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പൂക്കളുടെ കാഴ്ച ക്യാമ്പസിലെ
ഉരുൾപൊട്ടൽ ദുരന്തം : പോലീസിനൊപ്പം നിന്നവരെ ജില്ലാ പോലീസ് ആചരിച്ചു
കൽപ്പറ്റ : ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരന്തമുഖത്ത് പോലീസിന്റെ രക്ഷാപ്രവർത്തനങ്ങൾക്ക് സഹായങ്ങളുമായി വർത്തിച്ച വ്യക്തികളെ വയനാട് ജില്ലാ പോലീസ് ആദരിച്ചു. ചൂരൽമല സ്വദേശികളായ താഴത്തെ കളത്തിൽ വീട്ടിൽ ടി.കെ. ജാഫർ അലി, തെക്കത്ത് വീട്ടിൽ ടി. ഫിറോസ്, പാളിയാൽ വീട്ടിൽ അബൂബക്കർ, ജയലക്ഷ്മി നിവാസിൽ ബി. ജയപ്രകാശ്, കാരക്കാടൻ വീട്ടിൽ കെഎ. ജംഷീദ്, മുണ്ടക്കൈ തട്ടാരക്കാട് വീട്ടിൽ ടി.കെ സജീബ്, ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനീഷ് ബി. നായർ, ലക്ഷ്വദീപ് കടമത്ത് ദ്വീപ്
സ്ത്രീകൾക്കെതിരെയുള്ള അതിക്രമം : ശ്രദ്ധേയമായി മാധ്യമ വിദ്യാർത്ഥികളുടെ തെരുവ് നാടകം
പുൽപ്പള്ളി : രാജ്യത്തു സ്ത്രീകൾക്ക് നേരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചും, സംസ്ഥാനത്തെ സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ ശബ്ദമുയർത്തുക, സ്ത്രീ സംരക്ഷണത്തെക്കുറിച്ച് പൊതു സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയും പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ മാധ്യമ വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ച തെരുവ് നാടകം ശ്രേദ്ധേയമായി. പുൽപ്പള്ളി ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് അവതരിപ്പിച്ച തെരുവ് നാടകത്തിന്റെ ഓദ്യോഗിക ഉദ്ഘാടനം പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാറാണ് നിർവഹിച്ചത്. പുൽപ്പള്ളി ബസ് സ്റ്റാൻഡ് പരിസരത്തു