പുല്‍പ്പള്ളി : ബത്തേരി താലൂക്കിലെ പുല്‍പ്പള്ളി കടമാന്‍തോട്, മാനന്തവാടി താലൂക്കിലെ എടവക തൊണ്ടാര്‍ ജലസേചന പദ്ധതികള്‍ക്ക് വിശദമായ പദ്ധതി രേഖ (ഡിപിആര്‍) തയാറാക്കുന്നതിന് ജലവിഭവ വകുപ്പ് 2.34 കോടി രൂപയുടെ ഭരണാനുമതി നല്കി.തിരുവനന്തപുരം ഐഡിആര്‍ബി ചീഫ് എന്‍ജിനിയര്‍ നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. കടമാന്‍തോട് പദ്ധതിയുടെ പ്രാഥമിക ടോപ്പോഗ്രഫിക് സര്‍വേയ്ക്ക് 44 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും കടമാന്‍തോട്, തൊണ്ടാര്‍ പദ്ധതികളുടെ ഡിപിആര്‍ തയാറാക്കുന്നതിനു യഥാക്രമം 2,52,00,000 ഉം 2,63,00,000 ഉം രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചതായും
Category: Wayanad
കോണ്‍ഗ്രസ് സമരസംഗമം നടത്തി:കേരളം ഭരിക്കുന്നത് ജനകീയ പ്രശ്നങ്ങളില്‍ നിന്നും മുഖംതിരിക്കുന്ന സര്‍ക്കാര്‍:സണ്ണി ജോസഫ് എം.എല്‍.എ
കല്‍പ്പറ്റ : ജനകീയ പ്രശ്നങ്ങളില്‍ നിന്നും മുഖംതിരിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ കുറ്റപ്പെടുത്തി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട് ഉള്‍പ്പെടെയുള്ള ജില്ലകള്‍ ഏറ്റവുമധികം അഭിമുഖീകരിക്കുന്ന വിഷയമാണ് വന്യമൃഗശല്യം. ജനപ്രതിനിധികള്‍ തുടര്‍ച്ചയായി വിഷയം നിയമസഭയില്‍ അവതരിപ്പിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടികളൊന്നുമുണ്ടായില്ല. വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് താനുള്‍പ്പെടെയുള്ള എം എല്‍ എമാര്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോഴൊന്നും അനുമതി
മുഅല്ലിം ഡേ:വിദ്യയുടെ വെളിച്ചങ്ങൾക്ക് അൽബിർ കുരുന്നുകളുടെ ആദരം
തറുവണ : മുഅല്ലിം ദിനാഘോഷങ്ങളുടെ ഭാഗമായി, തറുവണ വീ കേർ അൽ-ബിർറ് ഇസ്ലാമിക് പ്രീസ്കൂളിലെ കുട്ടികൾ ദാറുൽ ഉലൂം മദ്റസയിലെ അധ്യാപകരെ ആദരിച്ചു.സ്നേഹവും ആദരവുമായുള്ള ചടങ്ങ് അധ്യാപകരുടെ മനസ്സിൽ ഒരിക്കലും മറക്കാത്ത അനുഭവമായി.സ്നേഹാദര ചടങ്ങിൽ കെ.സി.ആലി ഹാജി അധ്യക്ഷനായി.കെ.മമ്മൂട്ടി നിസാമി തരുവണ ഉദ്ഘാടനം നിർവഹിച്ചു.തുടര്‍ന്ന് നടന്ന അനുമോദനയോഗത്തിൽ അഷ്റഫ് ഫൈസി, അഷ്റഫ് ബാഖവി, മൊയ്തു മുസ്ലിയാർ, അബ്ദു റഷീദ് അശ്റഫി, നാസർ മുസ്ലിയാർ, ഇബ്രാഹിം മൗലവി, മുഹമ്മദ് റഹ്മാനി തറുവണ, ഇബ്രാഹിം സി. എച്ച് എന്നിവർ പ്രസംഗിച്ചു.
കൃഷിയും കർഷകനും സംരക്ഷിക്കപ്പെടണം:കെ സി വൈ എം അർദ്ധവാർഷിക സെനറ്റ്
മാനന്തവാടി : കെസിവൈഎം മാനന്തവാടി രൂപതയുടെ 31-ാം മത് അർദ്ധവാർഷിക സെനറ്റ് സമ്മേളനം തരിയോട് മേഖലയുടെ നേതൃത്വത്തിൽ കുറമ്പാല യൂണിറ്റിൽ വെച്ച്ന ടത്തപ്പെട്ടു.കെസിവൈഎം മുൻ രൂപതാ പ്രസിഡന്റ് മാത്യു തറയിൽ സെനറ്റ് സമ്മേളനം ഉൽഘാടനം ചെയ്തു.സമ്മേളനത്തിന് രൂപതാ പ്രസിഡൻ്റ് ബിബിൻ പിലാപ്പിള്ളിൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന അംഗം റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ പ്രമേയം അവതരിപ്പിച്ചു.വയനാട് പോലുള്ള മലയോര മേഖലയിലെ കാർഷിക ജീവിതം നിലനിർത്തുന്നതിന് സർക്കാർ നയപരമായി ഇടപെടേണ്ടതിന്റെ അത്യാവശ്യത പ്രമേയത്തിലൂടെ ശക്തമായി ഉന്നയിച്ചു. വിള ഇൻഷുറൻസ്, കർഷക സംരക്ഷണ
കെട്ടിട നിയമ ബോധവൽക്കരണ കൺവെൻഷൻ സംഘടിപ്പിച്ചു
മാനന്തവാടി : ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെട്ടിട ഉടമകൾക്കായി വയനാട് സ്ക്വയർ ഹോട്ടലിൽ വച്ച് കെട്ടിട നിയമ ബോധവൽക്കരണ കൺവെൻഷൻ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് യു എ മനാഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ ബിഎൻ ശിവശങ്കർ കെട്ടിട നിയമങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിച്ചു. നിരവധി കെട്ടിട ഉടമകൾ പങ്കെടുത്ത യോഗത്തിൽ അവരുടെ സംശയങ്ങൾക്ക് അഡ്വക്കേറ്റ് ശിവശങ്കർ വ്യക്തമായ മറുപടികൾ നൽകുകയും ചെയ്തു. BOWA മാനന്തവാടി യൂണിറ്റ് പ്രസിഡന്റ്
കൃഷിഭൂമിയിൽ ഈട്ടിമരങ്ങൾ വളർത്തുന്നതിനും മുറിക്കുന്നതിനും കർഷകരെ അനുവദിക്കണം:കേരള കർഷക സംഘം
അമ്പലവയൽ : പട്ടയമുള്ള കൃഷിഭൂമിയിൽ ഈട്ടിമരങ്ങൾ വളർത്തുന്നതിനും മുറിക്കുന്നതിനുമുള്ള അനുവാദം കർഷകർക്ക് നൽകണമെന്ന് കേരള കർഷക സംഘം അമ്പലവയൽ വില്ലേജ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിൽ കൃഷിഭൂമിയിലെ ഈട്ടിമരങ്ങൾ കർഷകർക്ക് മുറിക്കാൻ അനുവാദമില്ലാത്തതിനാൽ ആർക്കും പ്രയോജനമില്ലാത്ത നശിച്ച് പോകുന്ന സ്ഥിതിയാണുള്ളത്. ഈ കാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും കർഷകർക്ക് അനുഭാവപൂർണമായ നടപടി ഉണ്ടാകണം. കേന്ദ്രസർക്കാർ കഴിഞ്ഞ രണ്ട് വർഷം കൊണ്ട് മാത്രം വെട്ടിക്കുറച്ചത് 84,000 കോടി രൂപയുടെ വളം സബ്സിഡിയാണ്. കർഷകദ്രോഹ നിലപാടുകളിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്നും
വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യം: മന്ത്രി പി.എ മുഹമ്മദ് റിയാസ്
കൽപ്പറ്റ : വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യമെന്ന് വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.മാനന്തവാടി പഴശ്ശി പാർക്കിൽ വയനാട് പാക്കേജിൽ ഉൾപ്പെടുത്തി 1.20 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ശനിയാഴ്ച്ച നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.മാനന്തവാടി പഴശ്ശി പാർക്കിൽ സോർബിങ് ബോൾ, മൾട്ടി സീറ്റർ സീ സോ, മൾട്ടി പ്ലേ ഫൺ സിസ്റ്റം -3, മെറി ഗോ റൗണ്ട്, ബഞ്ച്, വാട്ടർ കിയോസ്ക് എന്നിവ ആധുനിക രീതിയിൽ ഒരുക്കിയിട്ടുണ്ട്. വിനോദസഞ്ചാര, പൊതുമരാമത്ത്
നിപ: 6 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി
തിരുവനന്തപുരം : പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ 6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രത നിർദേശം നൽകിയത്. നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്ക ജ്വരം എന്നിവ ഉണ്ടെങ്കിൽ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം നല്‍കിയത്.
മുണ്ടക്കൈ-ചൂരൽമല ഉരുൾദുരന്തം:ഇപ്പോഴും കാണാമറയത്ത് 32 പേർ
കൽപ്പറ്റ : നാടിനെ നടുക്കിയ മുണ്ടക്കൈ – ചൂരൽമല ഉരുൾ ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റ 37 പേരിൽ 33 പേർ ഇപ്പോഴും കിടപ്പിലാണന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. 59 കുടുംബങ്ങളാണ് ഉരുൾ ദുരന്തത്തിൽ പൂർണ്ണമായും തുടച്ചു നീക്കപ്പെട്ടത്. 765 കുടുംബങ്ങൾക്ക് എല്ലാ മാസവും സർക്കാർ വാടക നൽകുന്നുണ്ടന്നും സംസ്ഥാന സർക്കാരിന് നൽകിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ഉരുൾ ദുരന്തങ്ങളിലൊന്നായ മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിന് ഈ മാസം 30 – ന് ഒരു വർഷം
മുണ്ടക്കൈ-ചൂരൽമല ദുരന്തം;ടൗൺഷിപ്പും മാതൃകാ വീടും കടലാസിൽ നിന്നും ഗുണഭോക്താക്കളിൽ എത്തണം-എ.യൂസഫ്
കൽപ്പറ്റ : മുണ്ടക്കൈ – ചൂരൽമല ദുരന്തവുമായി സർക്കാറും രാഷ്ട്രീയ പാർട്ടികളും ആഴ്ച്ചകൾക്കുള്ളിൽ പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ സാങ്കേതികത്വം പറഞ്ഞ് ഒരു വർഷം നീട്ടികൊണ്ട് പോയത് നീതീകരിക്കാനാവില്ലെന്ന് എസ്ഡിപി ഐ ജില്ലാ പ്രസിഡൻ്റ് എ യൂസുഫ്.കൽപ്പറ്റ മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.ടൗൺഷിപ്പെന്നും മാതൃകാ വീടെന്നൊക്കെ പറയുന്നു എന്നതല്ലാതെ എല്ലാം കടലാസിൽ മാത്രം ചുരുങ്ങുകയാണ്. ഉത്തരവാദിത്വപ്പെട്ട സർക്കാറും പ്രതിപക്ഷവും ഒരു വർഷമായിട്ടും വാക്ക് തർക്കങ്ങളിലാണ് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ
ക്വട്ടേഷൻ കവർച്ചാ സംഘത്തെ പൊക്കി വയനാട് പോലീസ്
കൽപ്പറ്റ : മഹാരാഷ്ട്രയിൽ ഒന്നര കോടിയോളം രൂപ കവർച്ച നടത്തി കേരളത്തിലേക്ക് കടന്ന പാലക്കാട് സ്വദേശികളെ അതി സാഹസികമായി പിടികൂടി മഹാരാഷ്ട്ര പോലീസിന് കൈമാറി വയനാട് പോലീസ്. കുമ്മാട്ടർമേട്, ചിറക്കടവ്, ചിത്തിര വീട്ടിൽ നന്ദകുമാർ(32), കാണിക്കുളം, കഞ്ഞിക്കുളം അജിത്കുമാർ(27), പോൽപുള്ളി,പാലാനംകൂറിശ്ശി, സുരേഷ്(47), കാരെക്കാട്ട്പറമ്പ്, ഉഷ നിവാസ്, വിഷ്ണു(29), മലമ്പുഴ, കാഞ്ഞിരക്കടവ്, ജിനു(31), വാവുല്യപുരം, തോണിപാടം, കലാധരൻ(33) എന്നിവരെയാണ് ഹൈവേ പോലീസും കൽപ്പറ്റ പോലീസും സ്ക്വാഡും ചേർന്ന് പിടികൂടിയത്. കെ.എൽ.10 എ. ജി 7200 സ്കോർപിയയിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന
വിദ്യാനിധി വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി
കൽപ്പറ്റ : കൽപ്പറ്റ ന്യൂ വയനാട് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിദ്യാനിധി പദ്ധതിക്ക് തുടക്കമായി.ഠനോപകരണങ്ങളുടെ വിതരണം, വിവിധ യോഗ്യതാ പരീക്ഷകളിൽ ജേതാക്കളായ പ്രതിഭകളെ ആദരിക്കൽ, മിടുക്കരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകൽ, വിജയോൽസവം തുടങ്ങിയ പരിപാടികളാണ് സൊസൈറ്റി ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്.നാല് സ്കൂളുകളിലെ 252 കുട്ടികൾക്ക് പഠന കിറ്റുകൾ വിതരണം ചെയ്തു.വിജയോത്സവം പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി പൊതു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ ജേതാക്കളെ ആദരിച്ചു. പ്രതിഭകൾക്കുള്ള ഉപഹാരങ്ങൾ കൽപ്പറ്റ ലിയോ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ
മനുഷ്യ വിഭവ സെൻസസുമായി കരിങ്ങാരി ഗവൺമെൻ്റ് യു പി സ്കൂൾ
വെള്ളമുണ്ട : ജൂലൈ 11 ലോക ജനസംഖ്യ ദിന ആചരണത്തിന്റെ ഭാഗമായികരിങ്ങാരി ഗവൺമെൻറ് യുപി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ മനുഷ്യ വിഭവ സെൻസസ് നടത്തി.വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരി,പാലിയാണ പ്രദേശങ്ങളിൽ അധിവസിക്കുന്ന ജനങ്ങളുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ,ഏർപ്പെടുന്ന തൊഴിലുകൾ,തൊഴിൽരഹിതരെ സംബന്ധിച്ച വിവരങ്ങൾ,തൊഴിലില്ലാത്തവർ ആഗ്രഹിക്കുന്ന തൊഴിലിനെ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവയെല്ലാം മുൻകൂട്ടി തയ്യാറാക്കിയ വിഭവശേഖരണ ഫോർമാറ്റ് ഉപയോഗിച്ച് കണ്ടെത്തുകയും ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് പ്രദേശത്തെ മനുഷ്യ വിഭവത്തെ സംബന്ധിച്ച് സമഗ്ര ധാരണ ഉണ്ടാക്കുകയും ആണ്
മുഅല്ലിം ഡേയും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു
വെള്ളിലാടി : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമിൻ്റെ പതിനൊന്നായിരത്തോളം മദ്രസകളിൽ ഇന്ന് മുഅല്ലിം ഡെ ആഘോഷിച്ചു. വെസ്റ്റ് വെള്ളിലാടി മഖ്സനുൽ ഉലൂം മദ്രസയിൽ നടന്ന പരിപാടിയിൽ മഹല്ല് ഖത്തീബും വെള്ളമുണ്ട റൈഞ്ച് സെക്രട്ടറിയുമായമുഹമ്മദലി റഹ്മാനി അദ്ധ്യക്ഷനായി. മദ്രസ ആദ്യാപകർക്കുള്ള ശാഖ എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി. നൗഫൽ യമാനി , സിദ്ധീഖ് അസ്ഹരി’ അജ്നാസ് മൗലവി ജലീൽ മൗലവി അസ്ഹർ അലി തുടങ്ങിയവർ സംസാരിച്ചു. മഹല്ല് സെക്രട്ടറി അഷ്റഫ് ‘ കമ്മിറ്റി
വയനാട് ഡിസിസി അധ്യക്ഷൻ എൻഡി അപ്പച്ചന് മുള്ളൻകൊല്ലിയിലെ പാർട്ടി യോഗത്തിനിടെ പ്രവർത്തകരുടെ മർദ്ദനം ഏറ്റു എന്ന് റിപ്പോർട്ട്
കൽപ്പറ്റ : ഡി സി സി പ്രസിഡന്റ്റ് എൻ.ഡി അപ്പച്ചന് കോൺഗ്രസ് യോഗത്തിനിടെ മർദ്ദനമേറ്റതായി വിവരം.മുള്ളൻകൊല്ലി കോൺഗ്രസ് വികസന കമ്മിറ്റി യോഗത്തിൽ വച്ചാണ് അദ്ദേഹത്തിന് നേരെ കൈയേറ്റമുണ്ടായത്. പാടിച്ചിറ സർവീസ് സഹകരണ ബാങ്കിന് മുകളിൽ നടന്ന യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി ഉണ്ടായ ഗ്രൂപ്പ് തർക്കമാണ് അടിയിൽ കലാശിച്ചത് പ്രദേശത്തെ പ്രധാന കുടുംബമായ കടുപ്പിൽ കുടുമ്പക്കാരാണ് ഡിസിസി പ്രസിഡന്റിനെ മർദ്ദിച്ചതെന്നാണ് പ്രാഥമിക വിവരം. മറ്റ് വിഭാഗത്തിൽ നിന്നുള്ളവരെ ബാങ്ക് ഭരണസമിതിയിലോ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിലോ ഉൾപ്പെടുത്തുന്നില്ല
മാനന്തവാടി മെഡിക്കൽ കോളേജ്;സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികൾ കാപട്യം വെടിയണം-പി ടി സിദ്ധീഖ്
മാനന്തവാടി : മാനന്തവാടി മെഡിക്കൽ കോളേജിന്റെ ദയനീയ അവസ്ഥക്ക് സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ ഉത്തരവാദികളാണെന്നും അവർ നടത്തുന്ന പൊറാട്ടു നാടകങ്ങൾ അവസാനിപ്പിക്കണമെന്നും എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ധീഖ്.മാനന്തവാടി മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട വിവിധങ്ങളായ കമ്മിറ്റികളിൽ രാഷ്ട്രീയ പ്രതിനിധികളുടെ സാന്നിധ്യം ഉണ്ട്.എന്നാൽ അവിടെങ്ങളിൽ ഹോസ്പിറ്റലിന്റെ ദയനീയാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ഇടപെടൽ നടത്തുന്നതിന് പകരം ജനങ്ങളെ കണ്ണിൽ പൊടിയിടുന്ന തരത്തിലുള്ള പ്രതിഷേധങ്ങളുമായി അവർ രംഗപ്രവേശനം ചെയ്യുകയാണ്. ഈ
രക്തദാന ക്യാമ്പ് നടത്തി
മാനന്തവാടി : ടീം ജ്യോതിർഗമയയും ശതാവരി മകര ആയുർവേദ ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. അവയവദാന സമ്മതി പത്രം മാനന്തവാടി നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ്ബ് സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. ചടങ്ങിൽ ശതാവരി മകര ആയുർവേദ ചീഫ് മെഡിക്കൽ കൺസൾട്ടന്റ് ഡോ.അരുൺ വി.നായർ അധ്യക്ഷത വഹിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ. സച്ചിൻ ബാബു, ആർഎംഒ ഡോ.ആർ.ജി.ഫെസിൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.മൃദുലാൽ, ജ്യോതിർഗമയ
ഓസീസ് പര്യടനത്തിനുള്ള ഇന്ത്യ എ വനിതാ ടീമിനെ പ്രഖ്യാപിച്ചു;മൂന്ന് മലയാളികള്‍ ഇടം പിടിച്ചു
മാനന്തവാടി : ഓസീസ് പര്യടനത്തിനുള്ള ഇന്ത്യ എ വനിത ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ മൂന്ന് മലയാളികളുണ്ട്. വയനാട് സ്വദേശികളായ മിന്നുമണി, ഓള്‍റൗണ്ടർ സജന സജീവൻ, പേസർ ജോഷിത എന്നിവരാണ് ഇവർ.മിന്നുമണിയാണ് ടി 20 ടീമിന്റെ വൈസ് ക്യാപ്റ്റൻ.ആഗസ്റ്റ് 7 മുതല്‍ 24 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇതില്‍ ട്വൻറി 20, ഏകദിന, നാല് ദിന മത്സരങ്ങള്‍ ഉള്‍ക്കൊള്ളുന്നു. രാധ യാദവാണ് രണ്ടു ഫോർമാറ്റിലും ഇന്ത്യ എ ടീമിനെ നയിക്കുന്നത്.ആഗസ്റ്റ് 7, 9, 10 തിയതികളില്‍ ട്വന്റി
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കോൺഗ്രസ് സമരസംഗമം ജൂലൈ 15ന് കൽപ്പറ്റയിൽ
കൽപ്പറ്റ : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 15ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൽപ്പറ്റയിൽ സമര സംഗമം സംഘടിപ്പിക്കാൻ ജില്ലാ ജനറൽ ബോഡി യോഗത്തിൽ തീരുമാനിച്ചു. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ കെ.പി.സി.സി. പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ് എം. എൽ. എ.,എ. ഐ. സി. സി. ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് ,കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ടുമാരായ എ. പി. അനിൽകുമാർ
ഗുരുകുലത്തിൽ അനുമോദനസദസ്സും കോട്ടിംഗ് സെറിമണിയും സംഘടിപ്പിച്ചു
ദ്വാരക : ഉദ്യോഗ് യോജനാ മിഷന്റെ വയനാട് ജില്ലാ പഠനകേന്ദ്രമായ ദ്വാരക ഗുരുകുലം കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി ചെന്നൈ ജി.കെ.എം. മറൈൻ കോളേജിൽ പ്രായോഗിക പരിശീലനത്തിന് സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.എടവക പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിഹാബ് ആയാത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ വിജയൻ കോട്ടിംഗ് സെറിമണി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ഷാജൻ ജോസ്,
വയനാട് മെഡിക്കൽ കോളേജിലെ ഉപയോഗ്യ ശൂന്യമായ പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കണം: മുസ്ലിം ലീഗ്
മാനന്തവാടി : വയനാട് മെഡിക്കൽ കോളേജിലെ ഉപയോഗ്യ ശൂന്യമായ പഴയ കെട്ടിടങ്ങൾ ഉടൻ പൊളിച്ചു നീക്കണമെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എരുമത്തെരുവ് കമ്മറ്റി ആവശ്യപ്പെട്ടു. മുനീർ പാറക്കടവത്ത് സ്വാഗതവും , പി എച്ച് സലിം അധ്യക്ഷതയും വഹിച്ചു.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി കുഞ്ഞബ്ദുള്ള യോഗം ഉദ്ഘാടനം ചെയ്തു.മാനന്തവാടി നിയോജക മണ്ഡലം യു ഡി എഫ് കൺവീനർ പടയൻ മുഹമ്മദ്, മുസ്ലിം ലീഗ് മാനന്തവാടി മുൻസിപ്പൽ പ്രസിഡന്റ് പി വി സ് മൂസ്സ, സെക്രട്ടറി അർഷാദ്
അനിശ്ചിതകാല സമരം അരംഭിച്ച് എൻഎഫ്എസ്എ തൊഴിലാളികൾ;റേഷൻ വിതരണം പ്രതിസന്ധിയിലേക്ക്
മാനന്തവാടി : സർക്കാർ പ്രഖ്യാപിച്ച കൂലിവർധനവ് നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് എൻഎഫ്എസ്എ കയറ്റിറക്ക് തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു.19.06.2025 മുതൽ സർക്കാർ നിശ്ചയിച്ച 13% കൂലി വർദ്ധനവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എൻഎഫ്എസ്എ തൊഴിലാളികൾ ഇന്ന് (ജൂലൈ 10) മുതൽ സമരം ആരംഭിച്ചത്. നീണ്ട അഞ്ചു വർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിൽ 15% എന്നുള്ളത് 13% ആയി അംഗീകരിക്കുകയും ചെയ്തു. എന്നാൽ 13% നൽകുവാൻ കരാറുകാർ തയ്യാറാകുന്നില്ലെന്നും ഇതിൽ പ്രേതിഷേധിച്ചു കൊണ്ടാണ് തൊഴിലാളികൾ സമരവുമായി മുൻപോട്ട് പോകുന്നത്. സമരത്തെ തുടർന്ന്
സാന്ത്വന അദാലത്ത്:ജില്ലയിലെ പ്രവാസിസംഘനകളുടെ യോഗം ചേർന്നു
കൽപ്പറ്റ : നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 2 ന് പനമരത്ത് നടക്കുന്ന പ്രവാസികൾക്കായി നടത്തുന്ന സാന്ത്വന അദാലത്തുമായി ബന്ധപ്പെട്ട് കൂടിയാലോ ചന നടത്തുവാൻ കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ റൗണ്ട് ഓഡിറ്റോറിയത്തിൽ ജില്ലയിലെ പ്രവാസിസംഘനകളുടെ യോഗം ചേർന്നു.നോർക്ക സെന്റർ മാനേജർ സി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യപ്രഭാഷണം നടത്തി.നോർക്ക ജില്ലാ കോർഡിനേറ്റർ എ.കെ ലികേഷ് പദ്ധതി വിശദീക രിച്ചു.
പെരിക്കല്ലൂർ ബസ് ഓപ്പറേറ്റിംഗ് സെന്റർ & വനിത സൌഹൃദ വിശ്രമ കേന്ദ്രത്തിന്റെയും, കുടിവെള്ള പദ്ധതിയുടേയും ഉദ്ഘാടനം ചെയ്തു
മുള്ളൻകൊല്ലി : പെരിക്കല്ലൂർ ബസ് ഓപ്പറേറ്റിംഗ് സെന്റർ & വനിത സൌഹൃദ വിശ്രമ കേന്ദ്രത്തിന്റെയും, കുടിവെള്ള പദ്ധതിയുടേയും ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാകൃഷ്ണൻ നിർവ്വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് 2021-22 ലെ വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് ഇവ നടപ്പിലാക്കിയത്. സ്വാഗതം മേഴ്സി ബെന്നി (ചെയർപേഴ്സൺ വികസനകാര്യം പഞ്ചായത്ത് പനമരം) ബ്ലോക്ക് അദ്ധ്യക്ഷൻ – അബ്ദുൾ ഗഫൂർ കാട്ടി (വൈസ് പ്രസിഡൻ്റ് – ബ്ലോക്ക് പഞ്ചായത്ത് പനമരം) മുഘ്യ പ്രഭാഷണം പി കെ വിജയൻ (പ്രസിഡന്റ് മുള്ളൻകൊല്ലി
എസ്.പി.സി അംഗങ്ങൾക്ക് പരിശീലനം നൽകി
മീനങ്ങാടി : സ്റ്റുഡൻൻ്റ് പോലീസ് അംഗങ്ങളെ അണിനിരത്തി ലഹരിക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കുക എന്ന ലക്ഷ്യമായി മീനങ്ങാടി ഗവ.ഹയർെ സെക്കണ്ടറി സ്കൂളിലെ എസ്.പി. സി അംഗങ്ങൾക്ക് പരിശീലനം സംഘടിപ്പിച്ചു. മീനങ്ങാടി പോലീസ്’ എസ്.എച്ച്.ഒ.കെ.സന്തോഷ്കുമാർ ക്ലാസ്സെടുത്തു. കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ റജീന ബക്കർ, അലി അക്ബർ, ഡ്രിൽ ഇൻസ്പെക്ടർ കെ.അഫ്സൽ ,എം.കെ അനുമോൾ എന്നിവർ നേതൃത്വം നൽകി.
ഡി.വൈ.എഫ്.ഐ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കൽപ്പറ്റ : ഡി.വൈ.എഫ്.ഐ. കൽപ്പറ്റ നോർത്ത് മേഖല കമ്മിറ്റി മേഖല സമ്മേളനത്തോട് അനുബന്ധിച്ചു രക്തദാനം നൽകി. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു .കൽപ്പറ്റ ബ്ലോക്ക് പ്രസിഡന്റ് അർജുൻ ഗോപാൽ, ജില്ലാ കമ്മിറ്റി അഗം ബിനീഷ് മാധവ്, സി.പി.ഐ.എം കൽപ്പറ്റ നോർത്ത് ലോക്കൽ സെക്രട്ടറി പി കെ അബു, മേഖല സെക്രട്ടറി മുഹമ്മദ് റാഫിൽ, സംഗീത്, നിതിൻ പി സി, നിഖിൽ, ഷിനു, രാഹുൽ, അജ്മൽ, ജംഷീദ് ചേമ്പിൽ, അരുൺ, കൃപേഷ് എന്നിവർ നേതൃത്വം നൽകി.
സ്റ്റാർട്ടപ്പ് സംരംഭകർക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു
മേപ്പാടി : പുതിയ സംരംഭകർക്കായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഐ-നെസ്റ്റും കേരള സ്റ്റാർട്ടപ്പ് മിഷനും മൈൻഡ്കാർട്ടറും സംയുക്തമായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. സ്റ്റാർട്ടപ്പ് സ്ഥാപകർ, നൂതനാശയക്കാർ, ഡോക്ടർമാർക്കിടയിലെ സംരംഭകർ എന്നിവർക്കായി രൂപകൽപ്പന ചെയ്ത ഫൗണ്ടർ ഡെവലപ്മെന്റ് പ്രോഗ്രാമാണ് ശില്പശാലയിൽ നടത്തിയത് .കോളേജ് ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു. മൈൻഡ്കാർട്ടറിന്റെ സ്ഥാപകനും ഡയറക്ടറുമായ ശ്രീ. അമർ രാജൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡീൻ
ചൂരൽമല ദുരന്തബാധിതർക്കുള്ള ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാ വിജയോത്സവവും ശനിയാഴ്ച
കൽപ്പറ്റ : കേരള റെക്കഗനൈസ്ഡ് സ്കൂൾ മാനേജ്മെൻ്റ് അസോഷിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ചൂരൽ മല ദുരന്തത്തിൽപ്പെട്ടവർക്കുള്ള ഭവന നിർമ്മാണത്തിൻ്റെ ഉദ്ഘാടനം കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ എ ടി. സിദ്ധിഖ് നിർവഹിക്കും പന്ത്രണ്ടിന് ശനിയാഴ്ച രാവിലെ 11 മണിക്ക് കൽപ്പറ്റ പുത്തൂർ വയലിലെ എം. എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിലാണ് നടത്തപ്പെടുന്നത് അൺ എയ്ഡഡ് സ്കൂളുകളിൽ എസ്.എസ്.എൽ സി , പ്ലസ് റ്റു തലങ്ങളിൽ 100 % വിജയം നേടിയ സ്കൂളുകളെയും ഫുൾ എ
ആർട്ടോൺ ചിത്ര കലാ വിദ്യാലയത്തിൽ സൗജന്യ ചിത്രകലാ പരിശീലനം
മാനന്തവാടി : 1984 ൽ വയനാട് ജില്ലയിൽ ആദ്യമായി സ്ഥാപിതമാകുകയും ഇന്ന് വയനാട്ടിലെ ഏക സർക്കാർ അംഗീകൃത ചിത്രകലാവിദ്യാലയവുമായ ആർട്ടോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്സ് , വിശാലമായ കാമ്പസിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ക്ലാസ്മുറികൾ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി , ആർട്ട് ഗാലറി,വിദഗ്ധരായ അധ്യാപകർ,മുതലായ സൗകര്യങ്ങളോടെ പുനരാരംഭിക്കുകയാണ്. PSC അംഗീകൃത KGCE ഫൈൻ ആർട്സ് & അനിമേഷൻ കോഴ്സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. അതോടനുബന്ധിച്ച് ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ എല്ലാ ശനി, ഞായർ ദിവസങ്ങളിലും
വയനാട് മഡ് ഫെസ്റ്റ് സീസൺ-3 ജൂലൈ 12 മുതല്‍:മത്സരങ്ങളുടെ രജിസ്ട്രേഷൻ തുടങ്ങി
സുൽത്താൻബത്തേരി : ജില്ലയിൽ മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘വയനാട് മഡ്ഫെസ്റ്റ്-സീസണ് 3’ ജൂലൈ 12 ന് തുടങ്ങും.വിനോദസഞ്ചാര വകുപ്പ്, വിവിധ ടൂറിസം സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ജൂലൈ 12 മുതൽ 17 വരെയാണ് പരിപാടി. ഉദ്ഘടനം ജൂലൈ 12 ന് സുൽത്താൻ ബത്തേരിയിൽ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. സമാപനം ജൂലൈ 15 ന് മാനന്തവാടി വള്ളിയൂർകാവിൽ പട്ടികജാതി