അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ പുറപ്പെടുവിച്ച സമയവും തീയതിയും 10.00 AM 29/08/2024 അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

ഗിറ്റാറിസ്റ്റ് ജോസ് തോമസ് വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഗിറ്റാറിസ്റ്റ് തിരുവനന്തപുരം മണികണ്‌ഠേശ്വരം, സി 5, പുത്തൂർ ഹൗസിൽ ജോസ് തോമസ് പുത്തൂർ (54) വിമാനയാത്രയ്‌ക്കിടെയുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്നു അദ്ദേഹം. ബെംഗളൂരു വിമാനത്താവളത്തിൽവെച്ച് അസ്വസ്ഥതയുണ്ടായതിനെത്തുടർന്ന് ചികിത്സ ലഭ്യമാക്കിയിരുന്നു. ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക്‌ എയർ ഇന്ത്യ വിമാനത്തിൽ യാത്ര തുടർന്ന അദ്ദേഹം ഇന്നലെ (ബുധനാഴ്ച) വൈകീട്ട് 4.15-ന് യാത്രയ്ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മകൻ അമൽ ജോസ് വിമാനജീവനക്കാരെ വിവരമറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ ഡോക്ടർ അടിയന്തരചികിത്സ നൽകിയശേഷം ആംബുലൻസിൽ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

ഡിജിപിയുടെ ഓൺലൈൻ അദാലത്ത് സെപ്റ്റംബർ 24 ന്

തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും സര്‍വീസ് സംബന്ധമായ പരാതികളില്‍ പരിഹാരം കാണുന്നതിന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സെപ്റ്റംബര്‍ 24ന് ഓണ്‍ലൈന്‍ അദാലത്ത് നടത്തും. എം.എസ്.പി, ആര്‍.ആര്‍.ആര്‍.എഫ്, ഐ.ആര്‍.ബറ്റാലിയൻ, എസ്.ഐ.എസ്.എഫ്, വനിതാ ബറ്റാലിയന്‍ എന്നീ യൂണിറ്റുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളാണ് പരിഗണിക്കുന്നത്. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ മൂന്ന്. പരാതികള്‍ spctalks.pol@kerala.gov.in വിലാസത്തിലാണ് അയയ്ക്കേണ്ടത്. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243. SPC Talks

Read More

കെഎസ്എഫ് ഡിസിയുടെ ‘ചുരുൾ’ മറ്റന്നാൾ (ഓഗസ്റ്റ് 30)പ്രദർശനത്തിന് എത്തും

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ് ഡിസി) നിര്‍മ്മിച്ച ‘ചുരുള്‍’ മറ്റന്നാൾ (ഓഗസ്റ്റ് 30) കേരളമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സംസ്ഥാന സര്‍ക്കാരിന്‍റെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗ ശാക്തീകരണ കാഴ്ചപ്പാടിന്‍റെ ഭാഗമായി നിര്‍മ്മിച്ച ചിത്രമാണിത്. കെഎസ്എഫ് ഡിസി നിര്‍മ്മിച്ച് റിലീസ് ചെയ്യുന്ന അഞ്ചാമത്തെ സിനിമയാണ് ചുരുള്‍. നേരത്തെ വനിതകളുടെ സംവിധാനത്തിലുള്ള സിനിമാ പദ്ധതിപ്രകാരം നിര്‍മ്മിച്ച നാല് ചിത്രങ്ങള്‍ തിയേറ്ററില്‍ എത്തിയിരുന്നു. ഒരു റിട്ടയേര്‍ഡ് പോലീസ് ഓഫീസറുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലൂടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതിവിവേചനവും ജാതിചിന്തയും

Read More