വെള്ളമുണ്ട : ഇന്ന് മുസ്ലീലീഗ് സ്ഥാപക ദിനം. വേറിട്ടൊരു ചടങ്ങ് നടത്തിയാണ് വെളളമുണ്ട കട്ടയാട് മുസ്ലീം ലീഗ് കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചത്. 104 വയസ്സുള്ള കുഞ്ഞവുള്ള ഹാജിയാണ് ഇവിടെ പതാക ഉയർത്തിയത്. മുസ്ലിം ലീഗിന് കേരളത്തിൽ വേരോട്ടമുണ്ടായ കാലം മുതൽ സജീവ ലീഗ് പ്രവർത്തകനാണ് വെളളമുണ്ട എട്ടേനാലിലെ തോലൻ കുഞവുള്ളഹാജി. ഇപ്പോൾ 104 വയസ്സുണ്ട്. പ്രായമിത്രയായിട് യായിട്ടും പൊതുപ്രവർത്തകനും മഹല്ല് കാരണവരുമായ കുഞ്ഞവുള്ള ഹാജിക്ക് രാഷ്ട്രീയ ബോധത്തിനും പ്രതികരണത്തിനും കുറവില്ല.കട്ടയാട് ആറാം വാർഡിൽ കുഞ്ഞവുള്ള ഹാജിയുടെ നേതൃത്വത്തിലാണ്സ്ഥാപക ദിനാഘോഷവും പതാക ഉയർത്തലും നടന്നത്. കേരളത്തിലെ ഒരു പ്രമുഖ വിഭാഗത്തെ സാമുഹ്യമായും വിദ്യാഭ്യാസ പരമായും മുന്നിലെത്തിക്കുന്നതിൽ മുസ്ലീം ലീഗിന് വലിയ പങ്കുണ്ടന്ന് മറ്റൊരു മുതിർന്ന പ്രവർത്തകനായ പി.കെ. മൊയ്തു പറഞ്ഞു.കേരളത്തിലെ എല്ലാ വാർഡുകളിലും പഞ്ചായത്തുകളിലും ഇന്ന് വിവിധ പരിപാടികളോടെ മുസ്ലിം ലീഗ് സ്ഥാപകദിനാഘോഷം നടക്കുന്നുണ്ട്.വെളളമുണ്ടയിൽ നടന്ന പരിപാടിയിൽ ടി. നാസർ ,പാറക്ക മമ്മൂട്ടി, കെ. കെ.സി. റഫീഖ്,പാറക്ക മോയി,മൊക്കത്ത് അസീസ്, അലുവ അന്ത്രു, തോലൻ സുലൈമാൻ,അന്ത്രു തുമ്പോളി തുടങ്ങിയവർ സംസാരിച്ചു.
