സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി നെൻമേനി വില്ലേജിൽപ്പെട്ട ഹാരിസൺ മലയാളം പ്ലാന്റേഷൻ അനധികൃതമായി കൈവശം വരുത്തിവെച്ചുവരുന്ന 491.72 ഏക്കർ ഭൂമി തിരിച്ചുപിടിക്കുന്നതിനുംവൈത്തിരി താലൂക്ക് മുട്ടിൽ സൗത്ത് വില്ലേജിൽപ്പെട്ട ചെമ്പ്ര പീക്ക് എസ്റ്റേറ്റ് അനതകൃതമായി കൈവശം വെച്ചുവരുന്ന 392.89 ഏക്കർ ഭൂമിയും തിരിച്ചുപിടിക്കുന്നതിനായി കേരള സർക്കാർ സുൽത്താൻ ബത്തേരി സബ് കോടതിയിൽ കേസുകൾ ഫയൽ ആക്കി പാട്ട കരാർ വ്യവസ്ഥയിൽ നൽകിയ ഭൂമി പാട്ട കാലാവധി കഴിഞ്ഞിട്ടും സർക്കാരിനു തിരിച്ചു ഏൽപ്പിക്കാത്തതും ടി വസ്തു അനധികൃതമായി കൈവശം വെച്ച് കൈമാറ്റം നടത്തുന്നതും ശ്രദ്ധയിൽ പ്പെട്ടതിനാലാണ് ടി ഭൂമികൾ തിരിച്ചുപിടിക്കുന്നതിനായി അടിയന്തരമായി കേസുകൾ ഫയൽ ആക്കിയത് സുൽത്താൻബത്തേരി നെന്മേനി വില്ലേജിൽപ്പെട്ട ഭൂമി റിച്ചാർഡ് വാർക്കർ സായിപ്പ് കൈവശം വച്ച് വന്നതും റബർ പ്ലാന്റേഷൻ ട്രസ്റ്റ് ലിമിറ്റഡ് സുൽത്താൻ( UK) എന്ന കമ്പനിക്ക് വില്പന നടത്തിയിരുന്നു പിന്നീട് ടീ ഭൂമി ഈസ്റ്റ് ഇന്ത്യാ ടി പ്രൊഡ്യൂസർ കമ്പനിയും (യുകെ) മലയാളം പ്ലാന്റേഷൻസ് (യുകെ) കൈവശം വെച്ച് വന്നതും പിന്നീട് മലയാളം പ്ലാന്റേഷൻസ് ഇന്ത്യ ലിമിറ്റഡുമായി ലയിച്ച് കൈവശം വെച്ചു വന്നതുമാണ് എന്നാൽ ടി കൈമാറ്റങ്ങളോ ലയനങ്ങളോ നിയമപരമോ നിലനിൽക്കുന്നതോ അല്ല മാത്രവുമല്ല കൈവശം ഉണ്ടായിരുന്ന പകുതിയോളം വസ്തു എച്ച് എം എൽ നാട്ടുകാർക്കൊക്കെ പണം വാങ്ങി വിറ്റു, വീണ്ടും മുറിച്ചു വിൽക്കാനും അനധികൃതമായ കൈമാറ്റം ചെയ്യാനും വിലപിടിപ്പുള്ള മരങ്ങൾ വിറ്റൊഴിവാക്കാനുമുള്ള ശ്രമത്തിനെതിരെയാണ് സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചത് ഹാരിസൺ മലയാളം ലിമിറ്റഡിനെതിരെ സുൽത്താൻബത്തേരി സബ് കോടതിയിൽ os 153/ 2024 നമ്പറായും ചെമ്പ്ര പീക്ക് എസ്റ്റേറ്റ്നെതിരെ OS /157/ 2024 എന്ന നമ്പറായും ആണ് കേസ് ഫയൽ ആക്കിയത് സർക്കാരിനായി ടി കേസുകൾ ഫയൽ ആക്കിയത് അഡീഷണൽ ഗവൺമെൻറ് പ്ലീഡർമാരായ അഡ്വക്കേറ്റ് ജോർജ് സെബാസ്റ്റ്യൻ, അഡ്വക്കേറ്റ് അഭിലാഷ് ജോസഫ് എന്നിവരാണ് ബഹുമാനപ്പെട്ട സബ് കോടതി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.