സൺഡേ സ്കൂൾ അധ്യാപക സംഗമം

സൺഡേ സ്കൂൾ അധ്യാപക സംഗമം

മണിക്കോട് : എം.ജെ.എസ്.എസ്.എ മാനന്തവാടി മേഖല സൺഡേ സ്കൂ ൾ അധ്യാപക സംഗമം മണിക്കോട് സെന്റ് മേരീസ് ദേവാലയത്തിൽ നടന്നു. ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു.വികാരി ഫാ.ഷിനു പാറക്കൽ അധ്യക്ഷതവഹിച്ചു.ചടങ്ങിൽ വെച്ച് 50 വർഷം സേവനം പൂർത്തിയാക്കി ഗുരുശ്രഷ്ട പുരസ്‌കാരം നേടിയ അരികുപുറത്ത് എ.എം.പൗലോസിനെ അനുമോദിച്ചു.ഭദ്രാസന വൈസ്.പ്രസിഡന്റ് ഫാ.ബേബി പൗലോസ്,ഭദ്രാസന സെക്രട്ടറി ജോൺ ബേബി എന്നിവർ ചേർന്ന് അസോസിയേഷൻ പുരസ്‌കാരം എ.എം.പൗലോസിന് കൈമാറി.ഫാ.ബാബു നീറ്റുകര,ഫാ.ഷിൻസൺ മത്തോക്കിൽ,ഫാ. ബൈജു മനയത്ത്,ഫാ.വർഗീസ് താഴത്തേക്കുടി,ജ്യോതിർഗമയ കോ-ഓർ ഡിനേറ്റർ കെ.എം.ഷിനോജ്,ട്രസ്റ്റി റെജി മണ്ണോലിക്കൽ,സെക്രട്ടറി തോമസ് അരികുപുറത്ത്,പി.വി.സ്കറിയ,ടി.വി. സുനിൽ,ജിബിന ഷിബു,ബെറ്റി ജെബി എന്നിവർ സംസാരിച്ചു.ഇൻസ്പെക്ടർ എബിൻ പി.ഏലിയാസ് സ്വാഗതവും സെക്രട്ടറി നിഖിൽ പീറ്റർ നന്ദിയും അറിയിച്ചു.അസോസിയേഷൻ കലോത്സവത്തിൽ വിജയികളായവർ,ചിത്രരചന മത്സര വിജയികൾ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *