സുൽത്താൻബത്തേരി : ഭദ്രാസനത്തിന്റെ കീഴിൽ മാനന്തവാടി ഡിസ്റ്റിക് തലത്തിൽ നടത്തപ്പെടുന്ന സൺഡേ സ്കൂൾ അധ്യാപക തലയോഗം മാനന്തവാടി ഡിസ്റ്റിക് പ്രസിഡന്റ് ഫാ.ടി എം കുര്യാക്കോസിന്റെ അധ്യക്ഷതയിൽ മാനന്തവാടി ഡിസ്റ്റിക് ഇൻസ്പെക്ടർ ശ്രീ എൽദോ ജി യുടെ നേതൃത്വത്തിൽ മാനന്തവാടി സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഞായറാഴ്ച ബത്തേരി ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ.ജോസഫ് പി വർഗീസ് ഉദ്ഘാടനം നടത്തി ഭദ്രാസന സെക്രട്ടറി ശ്രീ വി വർഗീസ് ഫാ.മോൻസി ജേക്കബ് മണ്ണിത്തോട്ടം,ഫാ.ജിബിൻ വർഗീസ്,ഫാ.ഷാജി മത്തായി എന്നിവർ ആശംസകൾ അർപ്പിച്ചു.കേളകം ഡിസ്റ്റിക് ഇൻസ്പെക്ടർ ജിൻസ് കൊല്ലിയേലിൽ പുതിയ തലമുറയുടെ സൺഡേ സ്കൂൾ വിദ്യാഭ്യാസം എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നടത്തി വിവിധ ഇടവകയിലെ പ്രധാന അധ്യാപകർ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു.ഡിസ്റ്റിക് തലത്തിൽ നടത്തപ്പെടുന്ന സഹപാഠ്യ മത്സരം,നവംബർ മാസത്തിൽ നടത്തപ്പെടുന്ന വാർഷിക പരീക്ഷ എന്നിവയെ കുറിച്ച് ചർച്ചകൾ നടന്നു.തുടർന്ന് ഓണാഘോഷ പരിപാടികളോടെ യോഗം അവസാനിച്ചു
ഡിസ്റ്റിക് സെക്രട്ടറി ശ്രീ ജോൺസൺ നന്ദി പ്രകാശിപ്പിച്ചു.
