മേപ്പാടി : നിർദ്ധിഷ്ട മേപ്പാടി-കള്ളാടി ആനക്കാംപൊയിൽ തുരങ്ക പാതയുടെ നിർമ്മാണത്തിനായി പദ്ധതിപ്രദേശമായ മീനാക്ഷി യിലെത്തുന്ന മിഷ്യനറി വാഹനങ്ങൾക്ക് മേപ്പാടി ടൗണിൽ വെച്ച് സ്വീകരണം നൽകുമെന്ന് തുരങ്ക പാത കർമ്മ സമിതിയുടെ ഭാരവാഹികൾ അറിയിച്ചു.തുരങ്ക പാത യാഥാർത്ഥ്യമാകുന്നതോടെ വിഴിഞ്ഞത്ത് നിന്നും ബംഗളൂരുവിലേക്ക് ചരക്ക് ഗതാഗതത്തിനായി പുതിയ ഒരു പാത തെളിയുന്ന തോടൊപ്പം ജില്ലയുടെ യാത്രാ ക്ലേശവും പരിഹരിക്കപ്പെടുമെന്ന് കർമ്മ സമിതി ഭാരവാഹികൾ അറിയിച്ചു.സ്വീകരണത്തിന്റെ പ്രചരണാർത്ഥം മേപ്പാടി ടൗണിൽ മേപ്പാടിയിലെ കലാക്കാരൻമാരെ അണിനിരത്തി കരോക്കെ ഗാനമേള സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.കൺവീനർ-കെ.പി-ഹൈദർ അലിചെയർമാൻ-പി.മുനീർ,റ്റി.ആർ.പ്രമോദ്,സി.കെ-കമാൽവൈദ്യർ,റഫീക്ക്-കഡൂർ,ജലീൽ-പുത്തു മല,ജിജിത്ത് ചൂരൽ മല,സി.കെ.ജംഷീർ,ഹരീഷ്-മാൻ കുന്ന് എന്നിവർ സംസാരിച്ചു.
