സെപ്‌തംബർ 30 മുതല്‍ ഒക്‌ടോബർ രണ്ട് വരെ അടുപ്പിച്ച്‌ മൂന്ന് ദിവസം കേരളത്തിലെ ബാങ്കുകള്‍ അടഞ്ഞുകിടക്കും

സെപ്‌തംബർ 30 മുതല്‍ ഒക്‌ടോബർ രണ്ട് വരെ അടുപ്പിച്ച്‌ മൂന്ന് ദിവസം കേരളത്തിലെ ബാങ്കുകള്‍ അടഞ്ഞുകിടക്കും

തിരുവനന്തപുരം : സെപ്‌തംബർ 30 – ദുർഗാഷ്‌ടമി,ഒക്‌ടോബ‌ർ ഒന്ന് – മഹാനവമി,ഒക്‌ടോബർ രണ്ട് – ഗാന്ധി ജയന്തി എന്നിങ്ങനെയാണ് അവധികള്‍.അതിനാല്‍,ഈ ആഴ്‌ച ബാങ്ക് സംബന്ധമായ ആവശ്യങ്ങളുള്ളവർ ജാഗ്രത പാലിക്കണം.അടിയന്തര ആവശ്യങ്ങള്‍ക്കായി നേരത്തേ തന്നെ പണമെടുത്ത് സൂക്ഷിക്കുക.ഇതില്‍ പലതും ദേശീയ അവധി ആയതിനാല്‍ യാത്ര ചെയ്യുന്നവരും ശ്രദ്ധിക്കണം.എടിഎമ്മില്‍ പണം തീരാൻ സാദ്ധ്യതയുള്ളതിനാല്‍ കയ്യില്‍ ആവശ്യത്തിന് പണം കരുതുക.അടുപ്പിച്ചുള്ള അവധിയായതിനാല്‍ എടിഎമ്മില്‍ സമയത്തിന് പണം നിറയ്‌ക്കണമെന്നില്ല.

നേരത്തേ സംസ്ഥാനത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ,അർദ്ധസർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്‌തംബർ 30ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.തിങ്കളാഴ്‌ച വൈകിട്ട് പൂജ വയ്‌ക്കുന്നതിനാലാണ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്.എന്നാല്‍,30ന് നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ നിയമസഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് അവധി ബാധകമല്ല.

Leave a Reply

Your email address will not be published. Required fields are marked *