കൽപ്പറ്റ : എടപ്പെട്ടി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിന്റെഒരു വർഷം നീണ്ട സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം അഭിവന്ദ്യ മെത്രാൻ മാർ ജോസ് പൊരുന്നേടം പിതാവ് നിർവ്വഹിച്ചു. ഇടവക വികാരി ഫാ. ജോയിപിണക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ പത്മശ്രീ ഡോ. സഗ്ദിയോയെ ആദരിച്ചു. ജോൺസൻ കിഴക്കേപുരയ്ക്കൽ, സോജൻ പൊൻവേലിൽ മദർ ലിയ ടോം എന്നിവർ പ്രസംഗിച്ചു. വിവിധ സംഘടനാ പ്രതിനിധികൾ ആശംസയർപ്പിച്ചു. മാത്യു പാണാടൻ യോഗത്തിന് നന്ദി അർപ്പിച്ചു.