സംസ്ഥാന സർക്കാറിന്റെ വൃത്തിക്ക് ഉള്ള അവാർഡ് നിറവിൽ കൽപ്പറ്റ

സംസ്ഥാന സർക്കാറിന്റെ വൃത്തിക്ക് ഉള്ള അവാർഡ് നിറവിൽ കൽപ്പറ്റ

തിരുവനന്തപുരം : ഭാരത സർക്കാർ ശുചിത്വ മാലിന്യ സംസ്ക്കരണ രംഗത്ത് നടപ്പിലാക്കിയ 2024 – 25 വർഷത്തെ സ്വച്ച് സർവേക്ഷൻ റാങ്കിങ്ങിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച “സസ്‌റ്റൈൻഡ് സാനിറ്റേഷൻ എക്സലൻസി അവാർഡിന്” കൽപ്പറ്റ നഗരസഭ അർഹരായി.

ശുചിത്വഭേരി എന്ന പേരിൽ തിരുവനന്തപുരത്തെ ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം.ബി.രാജേഷിൽ നിന്നും കൽപ്പറ്റ നഗരസഭ ചെയർമാൻ ടി ജെ ഐസക്കിന്റെ നേതൃത്വത്തിൽ അവാർഡ് ഏറ്റു വാങ്ങി.

2022 വർഷം മുതൽ 2025 വരെ തുടർച്ചയായ മൂന്ന് വർഷം ഒ ഡി എഫ് പ്ലസ് പ്ലസ് അംഗീകാരം നേടിയ കേരളത്തിലെ ഏക നഗരസഭ എന്നതിലാണ് കൽപ്പറ്റ നഗരസഭ അവാർഡിന് അർഹരായത്.
ഈ കാറ്റഗറിയിൽ സംസ്ഥാനതലത്തിൽ അംഗീകാരം നേടുന്ന ഏക നഗരസഭയും കൽപ്പറ്റയാണ് എന്നത് പ്രത്യേകതയാണ്.

മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സർക്കാർ നിശ്ചയിച്ച വിവിധ മേഖലകളായ മാലിന്യ സംസ്ക്കരണം,നഗര സൗന്ദര്യ വൽക്കരണം, കക്കൂസ് മാലിന്യ പരിഹാര സംവിധാനം,ജൈവ മാലിന്യത്തിൽ നിന്നും ജൈവ വളം ഉൽപ്പാദനം,ഉറവിട മാലിന്യ സംസ്ക്കരണം,തുടങ്ങിയവയിൽ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളുടെ ഭാഗമായാണ് അവാർഡ് ലഭ്യമായത്.അവാർഡ് നേടുക വഴി സംസ്ഥാനത്തിന് തന്നെ മാതൃകയായിരിക്കുകയാണ് കൽപ്പറ്റ നഗരസഭ.

ചടങ്ങിൽ കൽപ്പറ്റ നഗരസഭ ആരോഗ്യകാര്യ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് എ.പി മുസ്തഫ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ആയിഷാ പള്ളിയാലിൽ.രാജാറാണി.നഗരസഭാ സെക്രട്ടറി അലി അഷ്ഹർ,കൗൺസിലർമാരായ കെ.അജിത,സുഭാഷ് പി.കെ,റൈഹാനത്ത് വടക്കേതിൽ,റജുല,നിജിത,വത്സല നഗരസഭ ക്ലീൻ സിറ്റി മാനേജർ ശ്രീ സത്യൻ,നഗരസഭ ഹെൽത്ത് ഇൻസ്പെക്ർ മുഹമ്മദ് സിറാജ്,ശുചിത്വ മിഷൻ നഗരസഭ വൈ.പി.അതുല്യ,നഗരസഭ കണ്ടിജന്റ് ജീവനക്കാരൻ പ്രജി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *