സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്.

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇടുക്കി,പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയത്.അതോടൊപ്പം നാളെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേർട്ട് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.കോഴിക്കോട്,വയനാട്,തൃശൂർ,എറണാകുളം,കോട്ടയം,ആലപ്പുഴ,പത്തനംതിട്ട ജില്ലകളില്‍ നാളെ ഓറഞ്ച് അലേർട്ടുള്ളത്.മറ്റു നാല് ജില്ലകള്‍ക്ക് യെല്ലോ അലേർട്ട് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഈ മാസം 23 വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.അതേസമയം,ഇന്നത്തെ മഴ മുന്നറിയിപ്പിലും മാറ്റം വരുത്തിയിട്ടുണ്ട്.നാല് ജില്ലകളില്‍ ഉണ്ടായിരുന്ന ഓറഞ്ച് അലേർട്ട് മുന്നറിയിപ്പ് അഞ്ചായി ഉയർത്തിയിട്ടുണ്ട്.മലപ്പുറം,പാലക്കാട്,തൃശൂർ, എറണാകുളം,ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് മുന്നറിയിപ്പ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *