കൽപറ്റ : യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയെക്കുറിച്ച് എം.ജെ. എസ്.എസ്. എ മലബാർ ഭദ്രാസനം പ്രസിദ്ധീകരിക്കുന്ന ശ്രേഷ്ഠ ഇടയൻ എന്ന പ്രത്യേക പതിപ്പിൻ്റെ പ്രകാശനം നാളെ നടക്കുമെന്ന് സൺഡേ സ്കൂൾ ഭദ്രാസന വൈ. പ്രസിഡൻ്റ് ഫാ.ബേബി പൗലോസ് ഓലിക്കൽ, ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി എന്നിവർ അറിയിച്ചു. മൂലങ്കാവ് സെൻ്റ് ജോൺസ് യാക്കോബായ പള്ളി അങ്കണത്തിൽമലബാർ ഭദ്രാസനം ശ്രേഷ്ഠ കാതോലിക്കാ ബാവക്ക് ഒരുക്കുന്ന അനുമോദന യോഗത്തിലാണ്പ്രകാശനം നടക്കുക.പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്തയാണ് പ്രകാശനം നിർവഹിക്കുക. മലബാർ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ്, മാത്യൂസ് മോർ അപ്രേം മെത്രാപ്പോലീത്ത,ജോസഫ് മോർ തോമസ് മെത്രാപ്പോലീത്ത,മന്ത്രി ഒ.ആർ കേളു, സിനിമാ താരം ബേസിൽ ജോസഫ്, എം.എൽ.എമാർ,ജനപ്രതിനിധികൾ,സാമൂഹ്യ രാഷ്ട്രിയ നേതാക്കൾ പങ്കെടുക്കുന്ന വിപുലമായ അനുമോദന യോഗമാണ് ഭദ്രാസനം സംഘടിപ്പിച്ചിരിക്കുന്നത്.എം.ജെ.എസ്.എസ്.എ മലബാർ ഭദ്രാസനത്തിൻ്റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായാണ് പ്രത്യേക പതിപ്പ് ഇറക്കുന്നത്. ജൂബിലി ഭവനം ഉൾപ്പെടെ വൈവിധ്യങ്ങളായ 15 ൽ പരം ആത്മീയ – ഭൗതിക പ്രവർത്തനങ്ങളാണ് ഈ വർഷം എം.ജെ.എസ്.എസ്.എ ആവിഷ്ക്കരിച്ചിരിക്കുന്നത്.
