ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി-ഡിഗ്രി വിദ്യാർത്ഥികൾക്കുള്ള അദാലത്ത്

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി-ഡിഗ്രി വിദ്യാർത്ഥികൾക്കുള്ള അദാലത്ത്

കൽപ്പറ്റ : വയനാട് ജില്ലാ പഞ്ചായത്ത് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഡിഗ്രി കോഴ്സിലെ പഠിതാക്കൾക്ക് വേണ്ടിയുള്ള അദാലത്ത് ജില്ലാ പഞ്ചായത്ത് ക്ഷമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പഠിതാക്കളുടെ നിരവധി പ്രശ്നങ്ങൾ അദാലത്തിൽ ചർച്ചചെയ്തു.ഈ വർഷം 138 തുല്യതാ ഹയർസെക്കണ്ടറി പഠനം പൂർത്തിയാക്കിയ പഠിതാക്കൾക്ക് ജില്ലാപഞ്ചായത്ത് നൂതനപദ്ധതിയിൽ ഉൾപ്പെടുത്തി അഡ്മിഷൻ നൽകുന്ന നടപടികൾ പുരോഗമിക്കുകയാണ്.പഠിതാക്കളുടെ പ്രശ്നങ്ങൾ പരിഹരിച്ച് കോഴ്സ് സുഗമമായി പൂർത്തീകരിക്കാൻ അവസരമൊരുക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ ഉറപ്പ് നൽകി.ചടങ്ങിൽ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.സുനിത.എ.പി അധ്യക്ഷത വഹിച്ചു.സാക്ഷരതാമിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.പ്രശാന്ത്കുമാർ,ഓഫീസ് സ്റ്റാഫ് പി.വി,ജാഫർ ,എ.എസ്.ഗീത,എം.കെ.വസന്ത തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *