ശോഭനന് വീടൊരുക്കി ബാംഗ്ലൂർ കേരള സമാജം

ശോഭനന് വീടൊരുക്കി ബാംഗ്ലൂർ കേരള സമാജം

മീനങ്ങാടി : രണ്ട് വർഷങ്ങൾക്ക് മുൻപ് പൊളിഞ്ഞു വീഴാറായ വീടിന്റെ തറയിൽ പാമ്പുകൾ താമസമാക്കിയതിനാൽ വീട്ടിൽ നിന്നും ഒഴിഞ്ഞു പോകേണ്ടി വന്ന മീനങ്ങാടി പേരാങ്കോട്ടിൽ ശോഭനനും കുടുംബത്തിനുമാണ് കേരള സമാജത്തിന്റെ നേതൃത്വത്തിൽ വീട് നിർമ്മിച്ചു നൽകിയത്. വീടിന്റെ താക്കോൽ ദാനം ഐ സി ബാലകൃഷ്ണൻ എം എൽ എ നിർവഹിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ അധ്യക്ഷത വഹിച്ചു. ഈസ്റ്റ് സോൺ കൺവീനർ രാജീവൻ, ഫിനാൻസ് കൺവീനർ കെ വിവേക്, വൈറ്റ് ഫീൽഡ് സോൺ കൺവീനർ സുരേഷ് കുമാർ, അൽസൂർ സോൺ വൈസ് ചെയർമാൻ ജയകുമാർ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് മനോജ്‌ ചന്ദനക്കാവ് ബേബി വർഗ്ഗീസ്, ഉഷാ രാജേന്ദ്രൻ,ശാന്തി സുനിൽ,നാരായണൻ നായർ, അനിഷ് റാട്ടക്കുണ്ട്,ജസ്റ്റിൻ ജോഷോ, ജിബിൻ നൈനാൻ ചന്ദ്രൻ ഒലിവയൽ, സാബു കാരാട്ട്, ഇ എം ബാബു, തുടങ്ങിയവർ സംബന്ധിച്ചു. കേരള സമാജം ഈസ്റ്റ് സോൺ ഫിനാൻസ് കൺവീനർ കെ വിവേകും കുടുംബവുമാണ് വീട് വച്ചു നൽകിയത്. കുടുംബാഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. കേരള സമാജം സാന്ത്വന ഭവനം പദ്ധതിയുടെ ഭാഗമായാണ് വീട് നിർമ്മിച്ചു നൽകിയത്. കേരള സമാജത്തിന്റെ നേതൃത്വത്തിലുള്ള 18 ആമത്തെ ഭവനമാണ് ഇത്. വയനാട്ടിൽ കേരള സമാജത്തിന്റെ നേതൃത്വത്തിൽ 15 വീടുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്. 14 വീടുകളുടെ താക്കോൽ ദാനം രാഹുൽ ഗാന്ധി എം പി കഴിഞ്ഞ വർഷം നിർവഹിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *