കൽപ്പറ്റ : വോട്ടർ പട്ടികയിൽ തിരിമറി നടത്തി അധികാരത്തിൽ തുടരുന്ന ബിജെപിയുടെ ഫാസിസ്റ്റ് വർഗീയ ഭരണകൂടത്തെ താഴെയിറക്കാനായി ഇന്ത്യാസഖ്യം ബീഹാറിൽ ആരംഭിച്ച പോരാട്ടത്തെ രാജ്യവ്യാപകമായി ജനാധിപത്യ വിശ്വാസികൾ ഏറ്റെടുക്കണമെന്ന് രാഷ്ട്രീയ യുവജനതാദൾ സുൽത്താൻബത്തേരി മണ്ഡലം കമ്മിറ്റി കൺവെൻഷൻ.വരാനിരിക്കുന്ന ബീഹാർ തിരഞ്ഞെടുപ്പിൽ ആർജെഡിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി സർക്കാർ അധികാരത്തിൽ വരാതിരിക്കാനായി ആധാർ കാർഡ് അടക്കം ഉള്ള അമ്പത്തൊന്ന് ലക്ഷം വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിനെതിരെ ആർജെഡി നേതാവും ബിഹാർ നിയമസഭാ പ്രതിപക്ഷ നേതാവുമായ തേജസ്വിയാദവാണ് ആദ്യമായി രംഗത്ത് വന്നത്.തുടർന്ന് രാഹുൽ ഗാന്ധി വിഷയം ഏറ്റെടുക്കുകയും രാജ്യവ്യാപകമായി വോട്ട് കൊള്ള കണ്ടെത്തുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ ഒത്തുകളിക്കെതിരെ ഇന്ത്യാ സഖ്യം വോട്ടർ അധികാർ യാത്ര രാജ്യം വ്യാപകമായി നടത്താനുള്ള തീരുമാനത്തിന്റെ ഭാഗമായി ബിഹാറിൽ നിന്ന് ആരംഭം കുറിച്ചത് മുതൽ വൻ ജനസാന്നിധ്യമാണ് കടന്നു പോകുന്ന വഴികളിൽ ഒത്തുകൂടുന്നത്.രാജ്യവ്യാപകമായി നടക്കുന്ന ഇത്തരം തട്ടിപ്പുകൾ ചെറുത്തുകൊണ്ട് മാത്രമേ ഇന്ത്യൻ ഭരണഘടനയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ കഴിയൂ എന്നും നിയോജക മണ്ഡലം കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കൺവെൻഷൻ രാഷ്ട്രീയ ജനതാദൾ ജില്ലാ സെക്രട്ടറി കെ എസ്കറിയ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡൻറ് പിപി ഷൈജൽ റിട്ടേണിംഗ് ഓഫീസർ ആയിരുന്നു.പുതിയ ഭാരവാഹികളായി
സനീഷ് സൈമൺ (പ്രസിഡന്റ്),വീരേഷ് പിപി,ഷൈൻ രാജ് (വൈസ് പ്രസിഡണ്ട്മാർ) പ്രജിൻ പി.ആർ,കെ.ആർ കേശവൻ (ജനറൽ സെക്രട്ടറിമാർ),സതീശൻ അമ്പലവയൽ,നിതീഷ് വർഗീസ് (സെക്രട്ടറിമാർ),കെ.ബി ദിനേശ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.ആർജെഡി ജില്ലാ വൈസ് പ്രസിഡണ്ട് അസീസ് മാനന്തവാടി ബത്തേരി നിയോജകമണ്ഡലം പ്രസിഡണ്ട് നേമി രാജൻ മാസ്റ്റർ ഒ.പി ശങ്കരൻ,രാജൻ നൂൽപ്പുഴ,ഷൈജൽ കൈപ്പ എന്നിവർ സംസാരിച്ചു.