തരുവണ : ജനാധിപത്യം അട്ടിമറിച്ച് ബിജെപി സ്ഥാനാർഥിതികളെ വിജയിപ്പിച്ചെടുക്കാന്‍ വോട്ട് തട്ടിപ്പ് നടത്തിയ വോട്ട് കള്ളൻമാർക്കെതിരെയുള്ള പോരാട്ടം ശക്തമാക്കി അവരിൽ നിന്ന് ജനാധിപത്യത്തെ വീണ്ടെടുക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി.ജമീല.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എസ്‌ഡിപിഐ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി തരുവണയിൽ നടത്തിയ ആസാദി സ്‌ക്വയർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കും അധികാരം നേടുന്നതിനും ജനാധിപത്യത്തെ പോലും അട്ടിമറിക്കുന്നതുള്‍പ്പെടെ എന്തു ഹീനമായ ശ്രമവും ബിജെപി ചെയ്യുമെന്നതിന്റെ മറ്റൊരു ഉദാഹരണമാണ് വോട്ട് തട്ടിപ്പ്.അതേസമയം വോട്ട് തട്ടിപ്പ് സംബന്ധിച്ച് ആക്ഷേപങ്ങളും പരാതികളും ഉയര്‍ന്നിട്ടും വേണ്ട വിധം അന്വേഷിക്കാന്‍ തയ്യാറാവാത്തത് കുറ്റകരമായ അനാസ്ഥയാണ്.നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.പഞ്ചായത്ത് പ്രസിഡന്റ് ഷംസുദ്ധീൻ സി.എച്ചിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ധീഖ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.മണ്ഡലത്തിലെ മറ്റു പഞ്ചായത്ത്കളിൽ നടന്ന പരിപാടികളിൽ പിലാക്കാവ്- എസ്.മുനീർ (ജില്ലാ സെക്രട്ടറി),രണ്ടേനാൽ -സൽമ അഷ്‌റഫ് (ജില്ലാ സെക്രട്ടറി)
തലപ്പുഴ – ഇ. ഉസ്മാൻ (ജില്ലാ കമ്മിറ്റിയംഗം ), നിരവിൽപ്പുഴ – വി സുലൈമാൻ (മണ്ഡലം പ്രസിഡന്റ് ) തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം വൈസ് പ്രസിഡന്റ് അലി.എ കെ, സെക്രട്ടറി സജീർ എം ടി,ജോയിന്റ് സെക്രട്ടറി നൗഫൽ പഞ്ചാരക്കൊല്ലി,ട്രഷറർ ശുഹൈബ്, കമ്മിറ്റി യംഗങ്ങളായ സാദിഖ്,ആലി പി, ഖദീജ ടി,സുമയ്യ,വിവിധ പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.