വൈദ്യുതി നിരക്ക് വർദ്ദനവ് പിൻവലിക്കണം കെ ആർ എഫ് എ

വൈദ്യുതി നിരക്ക് വർദ്ദനവ് പിൻവലിക്കണം കെ ആർ എഫ് എ

മീനങ്ങാടി : വൈദ്യുതി ചാർജ് വർധനവ് ചെറുകിട വ്യാപാരികൾക്കും സാധാരണ ജനങ്ങൾക്കും വമ്പിച്ച സാമ്പത്തിക ഭാരമാണ് ഏൽപ്പിക്കുക. വ്യാപാര മാന്ദ്യവും തകർച്ചയും മറ്റും നേരിടുന്ന വ്യാപാരികൾക്ക് വർധിപ്പിച്ച വൈദ്യുതി ചാർജ് ഇടിതീയായി വന്നിരിക്കുകയാണ് വാടക കെട്ടിടത്തിന് ഏർപ്പെടുത്തിയ ജി എസ് ടി ഉൾപ്പെടെ ഒട്ടനവധി വിഷയങ്ങൾ വ്യാപാര മേഖലയിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ടിരിക്കവെയാണ് ഇത്തരത്തിലുള്ള ചാർജ് വർദ്ധനവ് എന്നത് പ്രതിസന്ധിയും വലിയ ബാധ്യത വ്യാപാരികൾക്ക് വിളിച്ചുവരുത്തുമെന്ന് കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ വയനാട് ജില്ലാകൗൺസിൽ യോഗം വിലയിരുത്തി..2025 ഫെബ്രുവരി 18ന് കെ ആർ എഫ് എ രണ്ടാമത് വയനാട് ജില്ലാ സമ്മേളനം മാനന്തവാടിയിൽ വച്ച് നടത്തുവാനും അതിന് 51അംഗ സ്വാഗതസംഘം യോഗത്തിൽ രൂപീകരിക്കുകയും ചെയ്തു.കെ വി വി ഇ എസ് ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ്, ജനറൽ സെക്രട്ടറി കെ ഉസ്മാൻ ട്രഷറർ നൗഷാദ് കാക്കവയൽ, തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട ഷമീം പാറക്കണ്ടി മാതൃ സംഘടനയിൽ വിവിധ സ്ഥാനലബ്ദിക്ക് അർഹരായ ഖാദർ വടുവഞ്ചാൽ,എം ആർ സുരേഷ് ബാബു, തുടങ്ങിയവരെ യോഗത്തിൽ ആദരവ് നൽകി…കെ ആർ എഫ് എ വയനാട് ജില്ലാ പ്രസിഡൻറ് അൻവർ കെ സി അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല പ്രസിഡൻറ് ജോജിൻ ടി ജോയ് ഏകോപന സമിതി ജില്ലാ ട്രഷറർ നൗഷാദ് കാക്കവയൽജില്ലാ ജനറൽ സെക്രട്ടറി ഷാജി കല്ലടാസ് ജില്ലയുടെ ഭാരവാഹികളായ കാദർ വടുവൻചാൽ , ഷമീം പാറക്കണ്ടി, എം ആർ സുരേഷ് ബാബു , കെ മുഹമ്മദ് ആസിഫ് , നിസാർ മിക്കി ബത്തേരി , ഷൗക്കത്ത് അലി മിനങ്ങാടി,ലത്തീഫ് മേപ്പാടി,ഷമീർ അമ്പലവയൽ,ഷിറാസ് സി വി ബത്തേരി,ഷബീർ ജാസ് കൽപ്പറ്റ,അനസ് പദുകം തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *