സുൽത്താൻ ബത്തേരി : അന്യായമായ് വർദ്ധിപ്പിച്ച വൈദ്യുതി ചാർജ്,കേവിഡുമൂലവും പ്രളയങ്ങൾ മൂലവും ജീവിതം പ്രതിസന്ധിയിലായ ജനങ്ങളോടുള്ള അനീതിയാണ്. ധൂർത്തും സ്വജനപക്ഷപാതവും കർമ്മപദ്ധതിയാക്കിയ ഇടതു സർക്കാർ യാതൊരു ന്യായീകരണവുമില്ലാതെയാണ് ഈ പകൽ കൊള്ള നടത്തുന്നതെന്ന് ഐ.സി ബാലകൃഷ്ണൻ എം എൽ എ പറഞ്ഞു.സുൽത്താൻ ബത്തേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി നടത്തിയ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് മാർച്ച് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് ഉമ്മർ കുണ്ടാട്ടിൽ അദ്ധ്യക്ഷനായിരുന്നു. സി.പി വർഗ്ഗീസ്,നിസി അഹമ്മദ്, എൻ. കൃഷ്ണകുമാർ, എടക്കൽ മോഹനൻ, ബാബു പഴുപ്പത്തൂർ, സക്കരിയ മന്നിൽ , സംസാരിച്ചു.