വൈത്തിരി : രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും മൂലം നട്ടം തിരിയുന്ന കേരള ജനതയുടെ മേൽ ഇടിത്തീപോലെയാണ് വൈദ്യുതി വില വർദ്ധനവ് പിണറായി സർക്കാർ അടിച്ചേൽപ്പിച്ചത് എന്ന് വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കമ്പളക്കാട് കെ.എസ്.ഇ.ബി ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച ധർണ്ണാ സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഡി.സി.സി പ്രസിഡണ്ട് എ.ൻ.ഡി അപ്പച്ചൻ EX. എം.എൽ. എ. പ്രസ്താവിച്ചു. യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പോൾസൺ കൂവക്കൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ മൊയീൻ കടവന്‍, നജീബ് കരണി, പി. കെ അബ്‌ദുറഹിമാൻ, മാണി ഫ്രാൻസിസ്, സുരേഷ് ബാബു വാളൽ, സി.പി.പുഷ്പ്പലത, എം.വി. ജോൺ, എം. എ. മജീദ് , വി. ഇബ്രാഹിം, കെ.ടി. ശ്രീധരൻ, കെ. ടി. ശ്രീജിത്ത്, വി.ഡി. രാജു, ടി.ടി. ദേവസ്യ, പി. നാസ്സർ, ,മാത്യു വട്ടുകുളം, എ. ശിവദാസൻ, വിനോദ് കുമാര്‍ വി. എന്‍, ശിഹാബ് മലായില്‍, വൈജേന്തി, ഒ.ജെ. മാത്യു, ജോസ് പി.എ, അബ്രഹാം മാസ്റ്റർ, ഷമീർ പിണങ്ങോട്, കെ.പി മോഹനൻ, ജോർജ്ജ് മന്നതാണീ, മനോജ് പാമ്പുംക്കുനി, ജെസ്സി ജോണി, ജോസ് മേട്ടയില്‍, ടൈറ്റസ് കെ.വി, രാജൻ മാസ്റ്റർ എം.ജി, ഖമറുനീസ സി.കെ, റസാക്ക്, സി.സി. തങ്കച്ചൻ, ഷാജി വട്ടത്തറ, പി.കെ. വർഗീസ്, ജെസ്സി ലെസ്‌ലി, എന്നിവർ പ്രസംഗിച്ചു.