വെള്ളമുണ്ട സ്മാർട്ട്‌ വില്ലേജ്ഓഫീസിന് ഘടികാരവും പുസ്തകങ്ങളും നൽകി

വെള്ളമുണ്ട സ്മാർട്ട്‌ വില്ലേജ്ഓഫീസിന് ഘടികാരവും പുസ്തകങ്ങളും നൽകി

വെള്ളമുണ്ട : വെള്ളമുണ്ട സ്മാർട്ട്‌ വില്ലേജ് ഓഫീസിൽ പൊതു ജനങ്ങൾക്കായി ക്രമീകരിച്ച സന്ദർശക മുറിയിലേക്ക് ആവശ്യമായ
ഘടികാരവും വായനക്കുള്ള പുസ്തകങ്ങളും ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ നൽകി.വില്ലേജ് ജനകീയ സമിതി യോഗത്തിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി,വില്ലേജ് ഓഫീസർ ദിനേശ് എം.പിക്ക് കൈമാറി. ജനകീയസമിതി അംഗങ്ങളായ മോയി ആറങ്ങാടൻ, നിസാർ കെ.കെ,പുത്തൂർ ഉമ്മർ സ്റ്റാഫ്‌ അംഗങ്ങളായ അമൽ എം,കേളു എ.കെ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *