കൽപ്പറ്റ : ചുണ്ടേൽ ആനപ്പാറയിൽ ഇന്നലെ രാത്രി പുലിയെയും ഇന്ന് രാവിലെ കടുവയെയുംകണ്ടു.പുതിയപാടിയിൽ എം.പി.മനാഫിന്റെ പാടിയുടെ സമീപം രാവിലെ 5.20 ന് ആണ് കടുവയെ കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയിൽ കണ്ട ആൺ കടുവയാണിതെന്ന് സംശയിക്കുന്നു. ഇന്നലെ രാത്രി നാട്ടുകാർ പുലിയെയും കണ്ടു.