മാനന്തവാടി : എടവക ഗ്രാമപഞ്ചായത്ത് മൂളിത്തോട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വിഎസ് അച്യുതാനന്ദൻ സ്മാരക ബഡ്സ് റിഹാബിലിറ്റേഷൻ & ആൻഡ് തെറാപ്പി സെന്റർ ഉദ്ഘാടനം ചെയ്തു.വിഭിന്നശേഷിക്കാർക്ക് മുൻഗണന നൽകിക്കൊണ്ട് സ്പീച്ച്തെ റാപ്പി,ഫിസിയോതെറാപ്പി,എന്നിങ്ങനെയുള്ള തെറാപ്പികൾ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് യാഥാർത്ഥ്യമാക്കി.സ്ഥാപനം തുടങ്ങാൻ സ്ഥലം സംഭാവനയായി നൽകിയ മുഹമ്മദ് ബഷീർ ചക്കര,കുനിയിൽ ഗൗതമൻ്റെ കുടുംബം,കല്യാണി വാളേരി എന്നിവരെ ചടങ്ങിൽ ആദരിച്ചു.പരിപാടിക്ക് ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി വിജോൾ സ്വാഗതം പറഞ്ഞു.
ബ്ലോക്ക് വൈസ് പ്രസിഡണ്ട് എ കെ ജയഭാരതിയുടെ അധ്യക്ഷതയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.
ആശംസകൾ അർപ്പിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് മെമ്പർ കെ വിജയൻ,ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ,മെമ്പർമാരായ ഇന്ദിര പ്രേമചന്ദ്രൻ,പി ചന്ദ്രൻ,പി കെ അമീൻ,രമ്യ താരേഷ്,എടവക ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലതാവിജയൻ,ഉഷ വിജയൻ,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി പ്രസന്നൻ,റഫീഖ് അഞ്ചാംപീടിക,കെ എം ജോർജ്,കെ എ ആൻ്റണി,നാഷണൽ എഎൽപി സ്കൂൾ എച്ച് എം സിസ്റ്റർ സിനി,സിഡിപിഒ സിന്ധു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ കെ രാജേഷ് നന്ദി പറഞ്ഞു.
