വിവരാവകാശ കമ്മീഷണറുടെ ഒഴിവ്

തിരുവനന്തപുരം : സംസ്ഥാന വിവരാവകാശ കമ്മീഷനിൽ വിവരാവകാശ കമ്മീഷണറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമം 2005,വിവരാവകാശ (ഭേദഗതി) നിയമം 2019-എന്നിവയിൽ നിഷ്‌കർഷിച്ചിട്ടുള്ള പ്രവൃത്തി പരിചയം,കഴിവ് തെളിയിച്ചിട്ടുള്ള മേഖലകൾ തുടങ്ങിയ വിവരങ്ങൾ സഹിതം സെപ്റ്റംബർ 16 വൈകിട്ട് 5 മണിക്കകം സെക്രട്ടറി,പൊതുഭരണ (ഏകോപനം) വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695 001 വിലാസത്തിലോ gadcdnslc@gmail.com ലേക്കോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷിക്കുവാനുള്ള പ്രൊഫോർമയും www.gad.kerala.gov.in ൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *