വിദേശ വിദ്യാഭ്യാസം സാധാരണക്കാർക്കും നിസ്സാരം : കരിയർ കൗൺസിലിങ് സെമിനാർ നാളെ

വിദേശ വിദ്യാഭ്യാസം സാധാരണക്കാർക്കും നിസ്സാരം : കരിയർ കൗൺസിലിങ് സെമിനാർ നാളെ

സുൽത്താൻബത്തേരി : അമിറ്റി യൂണിവേഴ്സിറ്റി ഡയറക്ടർ ഫസീല ബാനു പങ്കെടുക്കുന്ന പരിപാടി ജാഫർ സാദിഖ് ഉദ്ഘാടനം ചെയ്യും. ഉന്നത നിലവാരത്തിലുള്ള വിദേശ വിദ്യാഭ്യാസം സാധാരണക്കാർക്കും ഇനി എളുപ്പത്തിൽ നേടാം എന്ന വിഷയത്തിൽ നടക്കുന്ന കരിയർ കൗൺസിലിംഗ് സെമിനാർ നാളെ സുൽത്താൻബത്തേരിയിൽ. മൗറീഷ്യസിലെ അമിറ്റി യൂണിവേഴ്സിറ്റി അക്കാദമിക് ഡയറക്ടർ ഫസീല ബാനു നയിക്കുന്ന സെമിനാർ പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ ജാഫർ സാദിഖ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒരു മണി മുതൽ ബത്തേരി കോട്ടക്കുന്ന് ലെസ്സഫയർ ഹോട്ടലിലാണ് പരിപാടി നടക്കുക..പരിപാടിയുടെ ഭാഗമായി ഉന്നത ജീവിത നിലവാരം നിങ്ങൾക്കും കൈവരിക്കാം എന്ന വിഷയത്തിൽ പ്രശസ്ത ലൈഫ് കോച്ച് അഡ്വക്കേറ്റ് സഹീദ് റൂമി നയിക്കുന്ന കൗൺസിലിംഗ് ക്ലാസും ഉണ്ടായിരിക്കും. കൂടാതെ സഫാരി ഗ്ലോബൽ സ്റ്റഡി എബ്രോഡ് വഴി മൗറീഷ്യസിലെ അമിറ്റി യൂണിവേഴ്സിറ്റിയിലേക്ക് പഠനത്തിന് അവസരം ലഭിച്ചവർക്കുള്ള വിസ വിതരണവും, അഡ്മിഷൻ ലഭിച്ചവർക്കുള്ള അഡ്മിഷൻ ലെറ്റർ വിതരണവും, ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ട് അടുത്ത ദിവസങ്ങളിൽ മൗറീഷ്യസിലേക്ക് പോകുന്നവർക്കുള്ള യാത്രയയപ്പും ചടങ്ങിൽ നടക്കും.ചടങ്ങിൽ സ്പോട്ട് അഡ്മിഷൻ എടുക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സ്പോട്ട് അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികളിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു വിദ്യാർത്ഥിക്ക് മൗറീഷ്യസിൽ സൗജന്യ വിദ്യാഭ്യാസവും നൽകുമെന്ന് സഘാടകർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *