വിത്തുത്സവം 2025 ന് സംഘാടക സമിതി രൂപീകരിച്ചു

വിത്തുത്സവം 2025 ന് സംഘാടക സമിതി രൂപീകരിച്ചു

മാനന്തവാടി : 2025 ജനുവരി 22 മുതൽ 27 വരെ നടത്തപ്പെടുന്ന വിത്തുത്സവം 2025 ന് സംഘാടക സമിതി രൂപീകരിച്ചു. മലയോര കാർഷിക മേഖലയിൽ ജൈവകൃഷിയുടെയും ന്യായവ്യപാരത്തിന്റെയും പ്രചാരകരായി പ്രവർത്തിക്കുന്ന ഫെയർ ട്രേഡ് അലയൻസ് കേരള (FTAK) സംഘടനയാണ് വിത്തുത്സവത്തിന് ആതിഥ്യമരുളുന്നത്. തദ്ദേശീയവും അന്യം നിന്നു പോകുന്നതുമായ വിത്തിനങ്ങളുടെയും നടീൽ വസ്തുക്കളുടെയും വളർത്തു മൃഗങ്ങളുടെയും അതിവിപുലമായ കാഴ്ചക്കും കൈമാറ്റത്തിനുമുള്ള വേദിയായ വിത്തുത്സവത്തോടനുബന്ധിച്ച് കാർഷിക സെമിനാറുകൾ കൃഷിയറിവുകളുടെ പങ്കുവയ്ക്കൽ, കൃഷിയധിഷ്ഠിത മത്സരങ്ങൾ, കലാവിന്യാസങ്ങൾ തുടങ്ങിയവ നടത്തപ്പെടുന്നു. സംഘടനയുടെ പതിനൊന്നാമത് വിത്തുത്സവമാണ് മാനന്തവാടി വള്ളിയൂർകാവ് ക്ഷേത്രമൈതാനിയില് വച്ച് നടത്തപ്പെടുന്നത്. മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ ശ്രീമതി രത്നവല്ലി ചെയർമാനും സെലിൻ മാനുവൻ ജനറൽ കൺവീനറുമായി 201 അംഗ സംഘാടക സമിതി രൂപികരിച്ചു.മാനന്തവാടി ഗ്രീൻസ് റസിഡൻസി ഹാളിൽ വച്ച് നടത്തപ്പെട്ട സംഘാടക സമിതി രൂപീകരണ യോഗത്തിന് ചെയർമാൻ സണ്ണി ജോസഫ് അധ്യക്ഷം വഹിച്ചു. പ്രൊമോട്ടർ ടോമി മാത്യു വിത്തുത്സവത്തിൻ്റെ പ്രവർത്തന വിശദീകരണം നടത്തി. എടവക ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ ജെൻസി ബിനോയി യോഗം ഉദ്ഘാടനം ചെയ്തു. പി ജെ മാനുവൽ, രാജേഷ് കൃഷ്ണ, അംബിക വി ഡി, ജയദേവൻ, പ്രിൻസ് അബ്രഹാം, ഇ. കെ മനീജ, രവി കെ. എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *