മുള്ളന്‍കൊല്ലി : പതിനാലാം പഞ്ചവത്സരപദ്ധതിയുടെ അവസാന വർഷത്തേക്കുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗങ്ങള്‍ ചേർന്ന് മുന്‍ഗണ നല്‍കേണ്ട വിഷയമേഖലകള്‍ തീരുമാനിച്ച് കരട് പദ്ധതി നിർദ്ദേശങ്ങള്‍ തയ്യാറാക്കി.ഈ നിർദ്ദേശങ്ങള്‍ അടുത്ത ദിവസങ്ങളിലായി വിളിച്ച് ചേർക്കുന്ന ഗ്രാമ സഭകളില്‍ ആവതരിപ്പിക്കും.ഗ്രാമ പഞ്ചായത്തിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും,പഞ്ചായത്തിന്റെ ഘടക സ്ഥാപനങ്ങളുടെ സേവനം മെച്ചപ്പെടുത്തുന്നതിനും, ഉല്‍പാദനമേഖലയോടൊപ്പം തന്നെ പശ്ചാത്തല സൌകര്യവികസന പ്രവർത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കുമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സാബു പറഞ്ഞു. പതിമൂന്ന് വർക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ മേഖലകളിലെ പ്രശനങ്ങളും പരിഹാരമാർഗ്ഗങ്ങളും ചർച്ച ചെയ്ത് കരട് നിർദ്ദേശങ്ങള്‍ അവതരിപ്പിച്ചു. സംസ്ഥാന സർക്കാർ മുഖ്യപരിഗണന നല്കുന്ന വിഷയങ്ങളോടൊപ്പം പ്രാദേശിക വികസനത്തിന് ഉതകും തരത്തിലുള്ള നിർദ്ദേശങ്ങളും പദ്ധതിയുടെ ഭാഗമാക്കും.ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.സി തോമസ് സ്വാഗതം പറഞ്ഞു,വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അശ്വിന് ആർ.എസ് വിഷയാവതരണം നടത്തി.അക്കൌണ്ടന്റ് അനീഷ് രാജ് നന്ദി പറഞ്ഞു.
