റിപ്പൺ : മാസങ്ങളായി തുടരുന്ന വാളത്തൂരിലെ കെഎസ്ഇബി ലൈൻ്റെ അറ്റകുറ്റപണി ദ്രുതഗതിയിലാക്കണമെന്ന് എസ്ഡിപിഐ പുതുക്കാട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.ആഴ്ചയിൽ മൂന്നും നാലും ദിവസങ്ങൾ കറണ്ട് കട്ട് ചെയ്യുന്നത് പൊതുജനങ്ങൾക്ക് വലിയ പ്രയാസം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.ആയതിനാൽ എത്രയും പെട്ടെന്ന് അറ്റുകുറ്റപ്പണി തീർത്ത് ജനങ്ങളുടെ പ്രയാസത്തിന് പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാവണമെന്ന് യോഗം ആവശ്യപെട്ടു.യോഗത്തിൽ മുഹമ്മദ് ടി അദ്ധ്യക്ഷത വഹിച്ചു.ജാഫർ വി,അസീസ് വി,കുഞ്ഞിമുഹമ്മദ് പി.നെസ്ൽ പി.പി എന്നിവർ സംസാരിച്ചു.
