തോണിച്ചാൽ : തോണിച്ചാൽ യുവജനവായനശാലയുടെ ആഭിമുഖ്യത്തിൽ പൈങ്ങാട്ടിരി ജി.എൽ.പി സ്കൂളിൽ വച്ച് ലൈബ്രറികൗൺസിലിൻ്റെ നിർദ്ദേശപ്രകാരമുള്ള യു.പി.വിഭാഗം വായനമത്സരം സംഘടിപ്പിച്ചു. നീരദ്കൃഷ്ണ കെ.വി,നാഫിഅ ഫാത്തിമ എന്നിവർ വിജയികളായി.തോണിച്ചാൽ യുവജനവായനശാല സെക്രട്ടറി പി.കെ.അനിൽകുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ എടവക ഗ്രാമപഞ്ചായത്തഗം എം.പി.വത്സൻ മത്സരം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഷാജി.ഇ.ജെ സമ്മാനദാനം നിർവഹിച്ചു.ഷമീനടീച്ചർ സ്വാഗതവും,വീണറാണി നന്ദിയും രേഖപ്പെടുത്തി.വായനശാല വനിതാവേദി പ്രസിഡൻ്റ് സുധാവത്സൻ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു.
