കാക്കവയൽ : കാക്കവയൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കുവേണ്ടി തയ്യാറാക്കിയ വായനക്കൂട് ലൈബ്രറി പി ടി എ പ്രസിഡൻ്റ് വിശ്വേശ്വരൻ ഉദ്ഘാടനം ചെയ്തു.മുൻ അധ്യാപകരായ വനജ ടീച്ചറും റെൻസി ടീച്ചറുമാണ് വായനക്കൂട് സ്കൂളിന് സമർപ്പിച്ചത്. വായനക്കൂട്ടിലേക്ക് വിശ്വേശ്വരൻ,മണി കെ എം എന്നിവർ പുസ്തകങ്ങൾ നൽകി.പ്രിൻസിപ്പാൾ ബിജു ടി എം അധ്യക്ഷനായിരുന്നു.ഹെഡ്മാസ്റ്റർ മണി കെ എം,സോളി ടീച്ചർ,റിയ ടീച്ചർ,ഹേമ മാലിനി എന്നിവർ പ്രസംഗിച്ചു.
