ബത്തേരി : മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്ലാസ്സും,വയോജന ദിനാചരണവും യൂണിറ്റ് ഡയറക്ടർ മോൺസിഞ്ഞോർ ഡോ.ജേക്കബ്ബ് ഓലിക്കൽ ഉദ് ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.യൂണിറ്റ് പ്രസിഡന്റ് കെ.എം.പത്രോസ് അധ്യ ക്ഷത വഹിച്ചു.വയോജനങ്ങളെ ഷാൾ അണിയിച്ച് ആദരിച്ചു.പി.വി.സാബു,ഷീജ മനു,ഷീല എന്നിവർ സംസാരിച്ചു.
 
            
 
                                     
                                     
                                         
                                         
                                         
                                         
                                         
                                         
                                        