കൽപ്പറ്റ : സമൂഹത്തിൻറെ നാനാ തുറകളിലെ രോഗികളെ ചേർത്തുപിടിക്കുക എന്ന ആശയത്തോടുകൂടി വയനാട് ഹെവൻസ് എന്ന ഗാനമേള ട്രൂപ്പ് നടത്തിവരുന്ന എക്യുപ്മെന്റ് സ് കലക്ഷന്റെ ഭാഗമായി ലഭിച്ച വീൽചെയർ കൈമാറി. പരിപാടിയിൽ വയനാട് ഹെവൻ ടീം മാനേജരായ ലുക്മാൻ വയനാട് ,ഡി യു പി എൽ അംഗമായ റഷീദ് മൈലാടി എന്നിവർ പങ്കെടുത്തു. ഒരു ഗാനമേള ട്രൂപ്പിലൂടെ ഒരു വ്യക്തിക്ക് സമൂഹത്തോടുള്ള പ്രതിബദ്ധത ബോധവൽക്കരിക്കുകയാണ് വയനാട് ഹെവൻസ് ടീമംഗങ്ങൾ വയനാട് ജില്ലയിൽ മറ്റാളുകൾ ഉപയോഗിച്ചതും മറ്റൊരാൾക്ക് ഉപയോഗിക്കാൻ പറ്റുന്നതുമായ സർജിക്കൽ ഐറ്റംസ് കളക്ട് ചെയ്തു കൊണ്ടും പുതിയ സർജിക്കൽ ഐറ്റംസ് വാങ്ങിക്കൊടുത്തു കൊണ്ടും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കലാകാരന്മാരെ വേദിയിൽ എത്തിക്കുകയും അവർക്ക് അവസരം ഒരുക്കുകയും ചെയ്യുകയാണന്ന് വയനാട് ഹെവൻസ് ടീം മാനേജർ ലുക്മാൻ വയനാട് അറിയിച്ചു . ഷാനു മേപ്പാടി ,പ്രിയ കമ്പളക്കാട്, പ്രബിൻ വയനാട് ,റിയ മേപ്പാടി, അർച്ചന കമ്പളക്കാട്, ജോബി അമ്പലവയൽ, ഗോപു ചുള്ളിയോട്, വിജിഷ എരുമാട് തുടങ്ങിയവർ പ്രവർത്തനക്കൾക്ക് നേതൃത്വം നൽകി വരുന്നു.
