വയനാട് വിമാനത്താവളം:നടപടികൾ വേഗത്തിലാക്കാൻ വയനാട് ചേംബർ ഓഫ് കൊമേഴ്സ് ശ്രമം തുടങ്ങി:പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

വയനാട് വിമാനത്താവളം:നടപടികൾ വേഗത്തിലാക്കാൻ വയനാട് ചേംബർ ഓഫ് കൊമേഴ്സ് ശ്രമം തുടങ്ങി:പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കൽപ്പറ്റ : വയനാട് ചേംബർ ഓഫ് കൊമേഴ്സിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി (മാനേജിംഗ് ഡയറക്ടർ) ജോണി പാറ്റാനിയും,സെക്രട്ടറി(ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ )യായി ഫാ.വർഗീസ് മറ്റമനയും,ട്രഷററാറായി (ചീഫ് ഫിനാൻഷ്യൽ ഓഫീസർ) ഒ.എ.വീരേന്ദ്രകുമാറും തിരഞ്ഞെടുക്കപ്പെട്ടു.വയനാട് ചേംബർ ഓഫ് കൊമേഴ്സ് പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്ന് ഡയറക്ടർ ബോർഡ് തീരുമാനിച്ചു.വയനാടൻ ഉൽപ്പന്നങ്ങൾക്ക് പ്ലേസ് ഓഫ് ഒറിജിനൽ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള അവകാശം കേന്ദ്ര ഗവൺമെന്റിൽ നിന്ന് നേടിയെടുക്കുക,വയനാട് എയർപോർട്ട് കൊണ്ടുവരുന്നതിനുള്ള പ്രവർത്തനം ഊർജിതമാക്കുക,വയനാട്ടിലേക്ക് വിവിധ പാതകൾ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വ രിതപ്പെടുത്തുക,നിലവിൽ പരിഗണനയിലുള്ള റെയിൽവേ എത്രയും വേഗത്തിൽ നടപ്പിലാക്കാൻ പരിശ്രമിക്കുക,ലക്കിടിയിൽ നിന്ന് അടിവാരത്തേക്കുള്ള റോപ്പ് വേ സാധ്യമാക്കുക എന്നീ കാര്യങൾ വേഗത്തിലാക്കാൻ തീരുമാനിച്ചു.വയനാടിന്റെ വികസനത്തിന് സഹായകമാകുന്ന സർക്കാർ,സർക്കാരേതര സംവിധാനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനും തീരുമാനമായി.യോഗത്തിൽ പ്രസിഡണ്ട് ജോണി അധ്യക്ഷനായി.

Leave a Reply

Your email address will not be published. Required fields are marked *