തിരുവനന്തപുരം : സിപിഐ എം നേതൃത്വത്തില്‍ വയനാട് ഗവ.മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കാവശ്യമായ വാട്ടര്‍പ്യൂരിഫയര്‍ നല്‍കി.പ്രവേശന ദിനത്തില്‍ വാട്ടര്‍ പ്യൂരിഫയര്‍ ആവശ്യമുണ്ടെന്ന് വിദ്യാര്‍ഥികള്‍ ആവശ്യം അറിയിച്ചതോടെ സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ് നല്‍കാമെന്ന് അറിയിച്ചിരുന്നു.തുടര്‍ന്ന് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വാട്ടര്‍ പ്യൂരിഫയര്‍ എത്തിച്ച് നല്‍കുകയായിരുന്നു.സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖില്‍ നിന്നും വിദ്യാര്‍ഥികൾ പ്യുരിഫയര്‍ ഏറ്റുവാങ്ങി.ജില്ലാ സെക്രട്ടറിയേറ്റംഗം പി വി സഹദേവന്‍,ഏരിയ സെക്രട്ടറി പി ടി ബിജു, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോക്‌ടർ ചാന്ദിനി,വൈസ് പ്രിൻസിപ്പാൾ ഡോക്‌ടർ അഷറഫ്, എസ്ഫ്‌ഐ ജില്ലാ സെക്രട്ടറി സാന്ദ്ര രവീന്ദ്രന്‍, പ്രസിഡന്റ് ആദര്‍ശ് സഹദേവന്‍,ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ ആര്‍ ജിതിന്‍,കെ എം അബ്ദുല്‍ ആസിഫ്,എന്നിവർ പങ്കെടുത്തു.
