കമ്പളക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയും ഡിടിപിസി വയനാടും സംയുക്തമായി നടപ്പിൽ വരുത്തിയ പദ്ധതിയാണ് വയനാട് ഫെസ്റ്റ് 2025.വയനാട്ടിലെ കച്ചവടസ്ഥാപനങ്ങളിൽ നിന്നും പർച്ചേസ് ചെയ്യുന്ന കസ്റ്റമർക്ക് നൽകുന്ന സമ്മാനക്കൂപ്പണിൽ രണ്ടുകോടിയിൽപരം രൂപയുടെ സമ്മാനങ്ങളാണ് വയനാട് ഫെസ്റ്റിലൂടെ വിതരണം ചെയ്യുന്നത്.
കമ്പളക്കാട് യൂണിറ്റിൽ നിന്നും പർച്ചേസ് ചെയ്ത സമ്മാനക്കൂപ്പണിൽ ലഭിച്ച സ്കൂട്ടർ സ്ഥാപന ഉടമ ശോഭ ജ്വല്ലറി മാനേജർ അഷറഫ് എന്നവർക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമായ ബാപ്പു ഹാജി കൈമാറി.
വയനാട് ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ് ജനറൽ സെക്രട്ടറി ഉസ്മാൻ കെ ട്രഷറർ നൗഷാദ് കരിമ്പനക്കൽ.കമ്പളക്കാട് യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് അസ്ലം ബാവ ജനറൽ സെക്രട്ടറി താരിഖ് കടവൻ ട്രഷറർ സി രവീന്ദ്രൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു
